തിരുവനന്തപുരം∙ നവകേരള സദസ്സുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ്‌ അംഗവും സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട് സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നവകേരള സദസ്സുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ്‌ അംഗവും സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട് സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്ന്‌ പരാതിയിൽ പറയുന്നു. 

‘‘കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ ധൂർത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും താൻ പറഞ്ഞതായാണ്‌ കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർട്ടിയുടെയും സൽപ്പേര്‌ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതുമാണ്‌. 

ADVERTISEMENT

വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്‌. ഞാൻ പറഞ്ഞതെന്ന വ്യാജേനയാണ്‌ തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്‌. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്‌ ഇത്‌. ബോധപൂർവമുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കണം’’– പരാതിയിൽ പറയുന്നു.

English Summary:

False propaganda on social media: Brinda Karat filed complaint

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT