ന്യൂഡൽഹി∙ രശ്മിക മന്ദാനയ്ക്കും കത്രീന കൈഫിനും കജോളിനും പുറമേ ഡീപ് ഫെയ്ക്കിൽ കുടുങ്ങി ബോളിവൂഡ് താരം ആലിയ ഭട്ടും. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ഒരു യുവതിയുടെ വിഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് വിഡിയോകൾ നിരന്തരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രശ്മിക മന്ദാനയ്ക്കും കത്രീന കൈഫിനും കജോളിനും പുറമേ ഡീപ് ഫെയ്ക്കിൽ കുടുങ്ങി ബോളിവുഡ് താരം ആലിയ ഭട്ടും. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ഒരു യുവതിയുടെ വിഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് വിഡിയോകൾ നിരന്തരമായി പ്രചരിക്കുന്നത് സർക്കാരിനുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 

നടി രശ്മിക മന്ദാനയുടെ ഡീഫ് ഫെയ്ക് വിഡിയോ പുറത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നതോടെ വിവാദം ചൂടുപിടിച്ചു. ഇതിനു പിന്നാലെയാണ് ടൈഗർ 3 ചിത്രത്തിലെ കത്രീന കൈഫ് അവതരിപ്പിച്ച സംഘടന രംഗത്തിന്റെ ഡീപ് ഫെയ്ക് ചിത്രം പുറത്തുവന്നത്. പിന്നീട് കജോൾ വസ്ത്രം മാറുന്നതിന്റെയും സാറാ തെൻഡുൽക്കറിന്റെയും ഡീപ് ഫെയ്ക്കുകൾ പുറത്തുവന്നതോടെ കനത്ത പ്രതിഷേധം ഉയർന്നു. 

ADVERTISEMENT

ഡീപ് ഫെയ്ക് വിഡിയോകൾ സൃഷ്ടിക്കുകയും പ്രചരിപ്പുക്കുകയും ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ കനത്ത നടപടി കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രഖേറും അറിയിച്ചിരുന്നു. 

English Summary:

Alia Bhatt Latest Victim Of Deepfake After Katrina Kaif, Rashmika Mandanna