സൗഹൃദം ഉപേക്ഷിച്ചു: വിദ്യാർഥി ബസിനുള്ളിൽ സഹപാഠിയുടെ കഴുത്ത് മുറിച്ചു
ചെന്നൈ ∙ സൗഹൃദം ഉപേക്ഷിച്ചെന്ന പേരിൽ കോളജ് ബസിനുള്ളിൽ വിദ്യാർഥി സഹപാഠിയുടെ കഴുത്തു മുറിച്ചു. കരൂരിലെ സ്വകാര്യ കോളജിൽ 3–ാം വർഷ ബിരുദ വിദ്യാർഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. നിതീഷിനെ തിരുച്ചിറപ്പള്ളി ഗവ. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചെന്നൈ ∙ സൗഹൃദം ഉപേക്ഷിച്ചെന്ന പേരിൽ കോളജ് ബസിനുള്ളിൽ വിദ്യാർഥി സഹപാഠിയുടെ കഴുത്തു മുറിച്ചു. കരൂരിലെ സ്വകാര്യ കോളജിൽ 3–ാം വർഷ ബിരുദ വിദ്യാർഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. നിതീഷിനെ തിരുച്ചിറപ്പള്ളി ഗവ. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ എംബിഎ വിദ്യാർഥി അണ്ണാമലൈയെ കുഴിത്തല പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളായ നിതീഷ് കുമാറും അണ്ണാമലൈയും ഒരേ ബസിൽ അടുത്തടുത്ത സീറ്റിലിരുന്നാണ് കോളജിൽ പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുൻപ് നിതീഷ് അണ്ണാമലൈയോടു സംസാരിക്കുന്നത് നിർത്തുകയും ബസിൽ അടുത്തുള്ള സീറ്റിൽ ഇരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് അണ്ണാമലൈയുടെ കുറ്റസമ്മതം.
തിങ്കളാഴ്ച രാവിലെ കോളജിലേക്കു യാത്ര ചെയ്യുന്നതിനിടെ നിതീഷിന്റെ അടുത്തെത്തിയ അണ്ണാമലൈ, കയ്യിൽ കരുതിയ കത്തിയുപയോഗിച്ച്, സുഹൃത്തിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ, ബസ് കുഴിത്തല ഗവ. ആശുപത്രിയിലേക്കു വിടുകയും നിതീഷിനെ അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു. വിദ്യാർഥിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുച്ചിറപ്പള്ളി ഗവ. ആശുപത്രിയിലേക്കു മാറ്റി.