കണ്ടക്ടർക്കെതിരെ പോക്സോ കേസ്: തളിപ്പറമ്പിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
തളിപ്പറമ്പ്∙ വിദ്യാർഥിനിയുടെ പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസെടുത്തതിൽ പ്രതിഷേധിച്ചു തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. തളിപ്പറമ്പ് ആലക്കോട് വെള്ളാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പി.ആർ ഷിജുവിന്റെ (34) പേരിലാണ് കഴിഞ്ഞ ദിവസം പോക്സോ കേസെടുത്തത്. പൊലീസ്

തളിപ്പറമ്പ്∙ വിദ്യാർഥിനിയുടെ പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസെടുത്തതിൽ പ്രതിഷേധിച്ചു തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. തളിപ്പറമ്പ് ആലക്കോട് വെള്ളാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പി.ആർ ഷിജുവിന്റെ (34) പേരിലാണ് കഴിഞ്ഞ ദിവസം പോക്സോ കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു തളിപ്പറമ്പ് ആലക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കു പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇന്നു രാവിലെ മുതൽ തളിപ്പറമ്പിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും കാസർകോട് തളിപ്പറമ്പ് കണ്ണൂർ റൂട്ടിൽ ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസുകളും പണിമുടക്കു തുടങ്ങി. രാവിലെ അപ്രതീക്ഷിതമായി ബസ് പണിമുടക്ക് ആരംഭിച്ചതോടെ ജനങ്ങൾ പെരുവഴിയിലായി. പണിമുടക്കിനു തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടില്ലെന്നാണു പറയുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണു പണിമുടക്ക് ആഹ്വാനം നടന്നതെന്നാണു വിവരം. നിലവിൽ കെഎസ്ആർടിസി ബസ്സുകൾ മാത്രമാണു സർവീസ് നടത്തുന്നത്.