നവകേരള സദസ്സിൽ പങ്കെടുക്കാൻ എ.വി.ഗോപിനാഥ്, എത്തിയത് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പം
പാലക്കാട്∙ നവേകരള സദസ്സിൽ പങ്കെടുക്കാനെത്തി കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി.ഗോപിനാഥ്. പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തിലേക്കാണു എ.വി.ഗോപിനാഥ് എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പമായിരുന്നു എത്തിയത്.

പാലക്കാട്∙ നവേകരള സദസ്സിൽ പങ്കെടുക്കാനെത്തി കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി.ഗോപിനാഥ്. പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തിലേക്കാണു എ.വി.ഗോപിനാഥ് എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പമായിരുന്നു വന്നത്. ലീഗ് വനിതാ നേതാവ് സുബൈദയും നവകേരള സദസ്സിലെത്തി. എന്നാൽ സുബൈദയെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നാണു ലീഗ് നേതാക്കൾ പറയുന്നത്.
സർക്കാർ ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കിട്ടുകയാണ്, അതുകൊണ്ടാണു വന്നതെന്നു ഗോപിനാഥ് പറഞ്ഞു. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസ്സിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ ഒന്നിച്ചു വന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം തന്റെ ആത്മസുഹൃത്താണെന്നും ഗോപിനാഥ് പറഞ്ഞു. താൻ ഉറച്ച കോൺഗ്രസുകാരനാണ്, കോൺഗ്രസിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും ഗോപിനാഥ് വിശദീകരിച്ചു.