തൃശൂർ ∙ വിദ്യാർഥികൾ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം വളർന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്.

തൃശൂർ ∙ വിദ്യാർഥികൾ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം വളർന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വിദ്യാർഥികൾ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം വളർന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈക്കുമ്പിളിലാണ്‌. അതുകൊണ്ടുതന്നെ വിദേശത്തു പോയി പഠിക്കാൻ അവർക്ക് താൽപര്യം കാണും. അവരുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷിതാക്കൾ നിൽക്കുകയാണ് വേണ്ടത്. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നാം നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോളജുകളിലും യൂണിവേഴ്സിറ്റികളിലും സൗകര്യം വർധിപ്പിക്കുക, ക്യാംപസ്‌ എല്ലാ സമയത്തും വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ സാധിക്കുക. അങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാൽ വിദ്യാർഥികൾ ഇങ്ങോട്ടുതന്നെ വരും. ആ രീതിയിലുള്ള മാറ്റങ്ങളാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ++ ഉന്നത ഗ്രേഡ്. 

ADVERTISEMENT

വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി രാജ്യാന്തര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പാഠ്യപദ്ധതി പരിഷ്കരണം സർക്കാർ ഒരു നയമായി അംഗീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തു വലിയരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ്  ശ്രമിക്കുന്നത്. 

ലോകമെമ്പാടും വിദ്യാഭ്യാസ രംഗത്ത്  മാറ്റങ്ങൾ സംഭവിക്കുന്നു. നമ്മുടെ വിദ്യാഭ്യാസരംഗത്തും കാലോചിതമായ മാറ്റമാണ് വേണ്ടത്. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. പുറത്തുനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമൊരുക്കുന്നതും സർക്കാർ പരിഗണിക്കുന്ന കാര്യമാണ്. നിലവിലെ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാതെ  എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കും. വിദ്യാർഥികളടക്കമുള്ളവർക്ക് പാർട്ട് ടൈം ജോലി ഒരുക്കുന്നത് നല്ല ആശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Need not to worry about students leaving the state for higher education, we should look to improve our education sector; CM Pinarayi Vijayan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT