കൊച്ചി ∙ ക്രിസ്മസ് പാതിരാ കുർബാന മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദേശിച്ച അൾത്താര അഭിമുഖ കുർബാന ആരംഭിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ അതിരൂപതാംഗങ്ങൾക്കും വൈദികർക്കുമായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ നിർദേശിച്ചു. ആരാധനാ ക്രമത്തിൽ മേജർ ആർച്ച് ബിഷപ്പിന്റെ പേരു പറയുകയും അദ്ദേഹത്തിനു വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ക്രിസ്മസ് പാതിരാ കുർബാന മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദേശിച്ച അൾത്താര അഭിമുഖ കുർബാന ആരംഭിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ അതിരൂപതാംഗങ്ങൾക്കും വൈദികർക്കുമായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ നിർദേശിച്ചു.

ആരാധനാ ക്രമത്തിൽ മേജർ ആർച്ച് ബിഷപ്പിന്റെ പേരു പറയുകയും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും സന്ദേശത്തിലുണ്ട്. അതിരൂപതയുടെ കാര്യത്തിൽ ദുഃഖഭരിതനാണെന്ന മുഖവുരയോടെ ആരംഭിക്കുന്ന വിഡിയോയിൽ കുർബാനയിൽ ഐക്യപ്പെട്ട് സഭയിൽ സൗഹാർദം സാധ്യമാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഏകീകൃത കുർബാനയ്ക്കു തീരുമാനമെടുത്ത സിനഡിലും മെത്രാൻമാർക്കിടയിൽ തർക്കമുണ്ടായിരുന്നു. എങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹത്തിലാണ് എല്ലാവരും ചേർന്നു തീരുമാനമെടുത്തത്.

ADVERTISEMENT

സഭ കൂട്ടായ്മയാണ്. കൂട്ടായ്മയില്ലെങ്കിൽ വിഘടിത വിഭാഗമാവും. സിനഡ് തീരുമാനങ്ങൾ അനുസരിക്കാതിരിക്കാൻ വൈദികർ പ്രേരിപ്പിക്കുന്നു. അവരെ പിന്തുടരരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു, അത് ഇപ്പോഴും തുടരുന്നു. സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ പലവട്ടം ആഹ്വാനം ചെയ്തിട്ടുണ്ട്. പോരും കലഹവും തുടരുന്നിടത്ത് കുർബാനയില്ല. എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് ആരാധനാ ക്രമവുമായോ കുർബാനയർപ്പണവുമായോ ബന്ധമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലവട്ടം അയച്ച കത്തുകൾ പൊതുവായി വായിച്ചില്ലെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

മാർപാപ്പ എന്തു ചിന്തിക്കുന്നു എന്നു സംശയത്തിന് ഇടവരാതിരിക്കാനാണു വീഡിയോ സന്ദേശം നൽകുന്നത് എന്ന് വ്യക്തമാക്കിയാണു സിനനഡ് കുർബാനയ്ക്കു വേണ്ടി അദ്ദേഹം ആഹ്വാനം നടത്തിയത്. കൂട്ടായ്മ പുനസ്ഥാപിക്കാനും കത്തോലിക്കാ സഭയിൽ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ADVERTISEMENT

സഭയുടെ പാതയിൽ നിന്നു വ്യതിചലിക്കാതെ സിനഡിന്റെയും മെത്രാൻമാരുടെയും പാതയിൽ സഞ്ചരിക്കുക. സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുക. ആർച്ച് ബിഷപ് സിറിൽ വാസിലിനെ പ്രതിനിധിയായി അയച്ചു. സമരങ്ങൾ സഭയുടെ വളർച്ച തടസപ്പെടുത്തി. സഹകരണമില്ലായ്മ മൂലം സഭയ്ക്കു പുറത്തുപോകാൻ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തരുതെന്നും സഭാഗാത്രത്തിൽ നിന്നു സ്വയം വേർപെടരുതെന്നും മാർപാപ്പ ഓർമിപ്പിച്ചു.

English Summary:

Pope Francis Message For Angamali Archdiocese