ന്യൂഡൽഹി∙ ഓൾ ഇന്ത്യ ജുഡീഷ്യൽ സർവീസിൽ (എഐജെഎസ്) മുറുകെപ്പിടിച്ച് കേന്ദ്ര സർക്കാർ. ഓൾ ഇന്ത്യ ജുഡീഷ്യൽ സർവീസ് രാജ്യത്തിന് അനിവാര്യമാണ്. എന്നാൽ, നിലവിൽ ഇക്കാര്യത്തിൽ സമവായമായില്ലെന്നുമാണു കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ കഴിഞ്ഞദിവസം രാജ്യസഭയിൽ വ്യക്തമാക്കിയത്. സർക്കാരിന്റെ കാഴ്ചപ്പാടിൽ നീതിന്യായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഓൾ ഇന്ത്യ ജുഡീഷ്യൽ സർവീസിൽ (എഐജെഎസ്) മുറുകെപ്പിടിച്ച് കേന്ദ്രസർക്കാർ. ഓൾ ഇന്ത്യ ജുഡീഷ്യൽ സർവീസ് രാജ്യത്തിന് അനിവാര്യമാണ്. എന്നാൽ, നിലവിൽ ഇക്കാര്യത്തിൽ സമവായമായില്ലെന്നുമാണു കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ കഴിഞ്ഞദിവസം രാജ്യസഭയിൽ വ്യക്തമാക്കിയത്. സർക്കാരിന്റെ കാഴ്ചപ്പാടിൽ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഓൾ‌ ഇന്ത്യ ജുഡീഷ്യൽ സർവീസ് ഏറെ പ്രധാനപ്പെട്ടതാണെന്നാണു രാജീവ് ശുക്ല എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞത്. 

അനുയോജ്യമായ യോഗ്യതയുള്ളവരെ നീതിന്യായ സംവിധാനത്തിൽ ഉൾപ്പെടുത്താനും സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ളവരുടെ പ്രാതിനിധ്യം ഉറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു സർക്കാരിന്റെ വാദം. എഐജെഎസ് രൂപീകരിക്കാനുള്ള തീരുമാനത്തിനു 2012 നവംബറിൽ ഒരു സെക്രട്ടറിതല സമിതിക്ക് അംഗീകാരം നൽകിയതാണ്. 2013 ൽ ചേർന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും കോൺഫറൻസിൽ ഈ വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർ‌ന്നു സർക്കാർ ഹൈക്കോടതികളുടെയും സംസ്ഥാനങ്ങളുടെയും അഭിപ്രായമാരായുകയും ചെയ്തു. 

ADVERTISEMENT

എന്നാൽ, ചില സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമാണു മുന്നോട്ടുവച്ചത്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ ഭേദഗതികൾ വേണമെന്നു മറ്റു ചില സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.  ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് എഐജെഎസ് രൂപീകരിക്കണമെന്ന വിഷയം 2015ൽ ചേർന്ന ചീഫ് ജസ്റ്റിസുമാരുടെ കോൺഫറൻസിലും ചർച്ച ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് അതതു ഹൈക്കോടതികളുടെ പരിഗണനയ്ക്കു വിടുകയാണു ചെയ്തത്. പിന്നീട് 2015ൽ ചേർന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിൽ ഈ വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും പുരോഗതിയുണ്ടായില്ലെന്നും സർക്കാർ പറയുന്നു. 

2017ൽ അന്നത്തെ  നിയമമന്ത്രി അധ്യക്ഷത വഹിച്ച ഒരു യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തു. അന്നത്തെ അറ്റോർണി ജനറലും നിയമമന്ത്രാലയത്തിലെ സെക്രട്ടറിമാരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. 2017ലും 2021ലും രണ്ടു പാർലമെന്ററി സമിതികളിലും ഈ വിഷയം ചർച്ച ചെയ്തു. ഒടുവിൽ 2022ൽ ചേർന്ന മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും കോൺഫറൻസിൽ‌ എഐജെഎസ് രൂപീകരണം അജൻഡയിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ടായിട്ടും ഉൾപ്പെടുത്തിയില്ലെന്നും മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഇത്രയും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ ഈ വിഷയത്തിൽ നിലവിൽ ഇതുവരെ സമയവായമുണ്ടായിട്ടില്ലെന്നാണു മന്ത്രിയുടെ വിശദീകരണം.

ADVERTISEMENT

ഭരണഘടനയുടെ 312 എ മുതൽ സി വരെയുള്ള വകുപ്പുകൾ ഓൾ ഇന്ത്യ ജുഡീഷ്യൽ സർവീസ് രൂപീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നുവെന്നാണു മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. ജില്ലാ ജഡ്ജിമാരുടെ തലത്തിൽ എഐജെഎസ് രൂപീകരിക്കുന്നതിനായി ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. സമൂഹത്തിലെ അവശവിഭാഗങ്ങളിൽപ്പെട്ടവരിൽനിന്നും ജുഡീഷ്യറിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കാൻ ഇത് അനിവാര്യമാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. 

സുപ്രീം കോടതിയിൽ ഉൾപ്പെടെ ഉണ്ടാകുന്ന ജ്ഡജിമാരുടെ ഒഴിവുകളിൽ സമയബന്ധിതമായി നിയമനം നടത്താൻ 2014 മുതൽ ഈ വർഷം വരെ സർക്കാർ പ്രതിജ്ഞാബന്ധമായാണു പ്രവർത്തിച്ചതെന്നും നിയമമന്ത്രി അവകാശപ്പെടുന്നു. ഇക്കാലയളവിൽ സുപ്രീം കോടതിയിൽ 61 ജഡ്ജിമാരേയും ഹൈക്കോടതികളിൽ 965 പുതിയ ജഡ്ജിമാരേയും 695 അഡീഷനൽ ജഡ്ജിമാരേയും നിയമിച്ചെന്നും മന്ത്രി പറഞ്ഞു. 

English Summary:

All India Judicial Service is inevitable says Central Government

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT