കോഴിക്കോട്∙ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി മരിച്ച ഡോ. എം.സുജാത(54)യുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി ആരോഗ്യ പ്രവർത്തകർ. റീജനൽ പബ്ലിക് ഹെൽത്ത് ലാബിനു സ്വന്തം കെട്ടിട നി‍ർമിക്കുന്നതിനു മുൻകൈ എടുത്ത വ്യക്തിയാണ് സീനിയർ മെഡിക്കൽ ഓഫിസറാണ് ഡോ. എം.സുജാത. കണ്ണൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി മരിച്ച ഡോ. എം.സുജാത(54)യുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി ആരോഗ്യ പ്രവർത്തകർ. റീജനൽ പബ്ലിക് ഹെൽത്ത് ലാബിനു സ്വന്തം കെട്ടിട നി‍ർമിക്കുന്നതിനു മുൻകൈ എടുത്ത വ്യക്തിയാണ് സീനിയർ മെഡിക്കൽ ഓഫിസറാണ് ഡോ. എം.സുജാത. കണ്ണൂർ ആർപിഎച്ച് ലാബ് കൺസൽറ്റന്റായ ഇവർ അവിടേക്ക് പോകാനായി ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കവേ ഇന്നലെ രാവിലെയാണ് വീണു മരിച്ചത്.

പാവമണി റോഡിനു സമീപം ആർപിഎച്ച് ലാബിനു സ്വന്തം കെട്ടിടം നിർമാണം ആരംഭിക്കുന്നതിനുള്ള പ്രവർത്തനത്തിനു തുടക്കം കുറിച്ച ഇവർ കഴിഞ്ഞ ദിവസം പോലും ഇതിന്റെ പുരോഗതിയെക്കുറിച്ചു സംസാരിച്ചിരുന്നു. എത്രയും വേഗം കെട്ടിടം പൂർത്തിയാക്കി ആധുനിക സൗകര്യത്തോടെ ആർപിഎച്ച് ലാബ് അവിടേക്ക് മാറ്റണമെന്നത് ഇവരുടെ ആഗ്രഹമായിരുന്നു.   

ADVERTISEMENT

കോവിഡ് കാലത്ത് മലാപ്പറമ്പിൽ ആർപിഎച്ച് ലാബിന്റെ കോവിഡ് പരിശോധനാ കേന്ദ്രം തുടങ്ങാൻ ഡോ.സുജാത പ്രത്യേകം താൽപര്യമെടുത്തിരുന്നു. സമയം പോലും നോക്കാതെയാണ് ഇവരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തിച്ചിരുന്നത്. ബീച്ച് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ആർപിഎച്ച് ലാബിൽ ആധുനിക സൗകര്യത്തോടെയുള്ള പരിശോധനാ സൗകര്യം ഏർപ്പെടുത്തിയ ഇവർ കണ്ണൂരിലും മികച്ച പ്രവർത്തനമാണ് നടത്തിയിരുന്നത്. ഡോക്ടർ അപകടത്തിൽ പെട്ട വിവരം അറിഞ്ഞു ഒട്ടേറെ പേരാണു മെഡിക്കൽ കോളജിൽ എത്തിയത്. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം മെഡിക്കൽ കോളജിൽ എത്തിയിരുന്നു.

ഇന്നലെ രാവിലെ പത്തേകാലോടെയാണ്  സംഭവം. കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് പുറപ്പെടുകയായിരുന്നു. 

ADVERTISEMENT

കയറാൻ നോക്കിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടിക്കയറുകയായിരുന്നു. വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്നു താങ്ങിനിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സുജാത പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടനെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയതിനെ തുടർന്ന് ആന്തരികമായി ഗുരുതര പരുക്കുകളുണ്ടായിരുന്നു. പുറത്തു കാര്യമായി പരുക്കില്ലെങ്കിലും ആന്തരിക രക്തസ്രാവവും അസ്ഥികൾ ഒടിഞ്ഞതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  കോഴിക്കോട് ആർപിഎച്ച് ലാബിലെ സീനിയർ മെഡിക്കൽ ഓഫിസറായിരുന്ന ഇവർ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്കു പോയത്. ഭർത്താവ്: പി.ടി.ശശിധരൻ (സയന്റിസ്റ്റ്, കോഴിക്കോട് എൻഐഇഎൽഐടി). മക്കൾ: ജയശങ്കർ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബെംഗളൂരു), ജയകൃഷ്ണൻ (എൻജിനീയറിങ് വിദ്യാർഥി, സ്വീഡൻ). സഹോദരൻ: ഡോ. എം.സുരേഷ് (ഐഐടി, ചെന്നൈ). സംസ്കാരം ഇന്നു 3ന് മാങ്കാവ് ശ്മശാനത്തിൽ.

English Summary:

Health workers mourns in the death of Dr.Sujatha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT