അനുമതിയില്ലാതെ ഭൂമി കൈവശം വച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അനുമതിയില്ലാതെ ഭൂമി കൈവശം വച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്കു മുൻകാല പ്രാബല്യമില്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയിരിക്കുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഹൈക്കോടതിയിൽനിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്. 

1999 സെപ്റ്റംബർ മുതൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണു വാടകയ്ക്ക് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചു വന്നിരുന്നത്. ഇതിന്റെ കരാർ സമയാസമയങ്ങളിൽ പുതുക്കുകയും ചെയ്തിരുന്നു. പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്സ് നിർമിക്കുകയാണെന്നും ഇതിനാൽ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥൻ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ കെട്ടിടത്തിന് ഉണ്ടാകണമെന്ന നിബന്ധനയോടെ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി. 2005 ജൂണിലായിരുന്നു ഇത്. കെട്ടിടത്തിനു പുതിയ ഗ്രിൽ വച്ചു നൽകാമെന്ന് ഉടമസ്ഥൻ 2006 ഓഗസ്റ്റിൽ പോസ്റ്റ് ഓഫിസിനെ അറിയിച്ചെങ്കിലും 2014 വരെ ഇതു നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു. 

ADVERTISEMENT

കുറച്ചു സമയത്തിനുശേഷം കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചുപിടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നൽകി. ട്രൈബ്യൂണൽ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലിൽ ഈ വിധി റദ്ദാക്കി. ഇതിനിടെയാണ്, പോസ്റ്റ് ഓഫിസ് കടന്നു ഭൂമി കയ്യേറിയെന്നു കാട്ടി വഖഫ് ബോർഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണൽ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണൽ പോസ്റ്റ് ഓഫിസിനു നിർദേശം നൽകി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്രപ്പരസ്യങ്ങൾ‍ നൽകിയെങ്കിലും സ്ഥലം കിട്ടിയില്ല. 

ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാർക്കെതിരെ 2013ലെ നിയമഭേദഗതി അനുസരിച്ചുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് കോടതിയെ സമീപിക്കുന്നത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോസ്റ്റ് ഓഫിസ് 1999 മുതൽ പ്രവർത്തിക്കുകയാണെന്നും നിയമഭേദഗതി വന്നത് 2013ലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.

English Summary:

Kerala High Court Quashes Waqf Board Case Against Post Office in Kozhikode