ശബരിമലയിൽ അയ്യപ്പഭക്തർ ദുരിതമനുഭവിക്കുന്നത് ഏകോപനക്കുറവ് മൂലം: കുമ്മനം രാജശേഖരൻ
കോട്ടയം∙ ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി പ്രതിനിധി സംഘം എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തന്മാരോട് ക്രൂരത

കോട്ടയം∙ ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി പ്രതിനിധി സംഘം എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പഭക്തന്മാരോട് ക്രൂരത കാണിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കാതെ മുന്നോട്ടുപോകുന്നതെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. പമ്പയിൽ ഉൾപ്പെടെ മാളികപ്പുറങ്ങൾക്ക് സ്നാനത്തിനുശേഷം വസ്ത്രം മാറാനുള്ള സജ്ജീകരണങ്ങളില്ല. വിരി വയ്ക്കുവാനുള്ള സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടില്ല. ദേവസ്വം ബോർഡിന്റെയും കെഎസ്ആർടിസിയുടെയും അലംഭാവമാണ് അയ്യപ്പഭക്തർക്ക് ദുരിതം ഉണ്ടാകുവാനുള്ള കാരണം. ദേവസ്വം ബോർഡ്, പൊലീസ് ഉദ്യോഗസ്ഥൻമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രശ്നങ്ങൾക്ക് ഉടൻതന്നെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും കുമ്മനം പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.