തിരുവനന്തപുരം∙ യുഎൻ പരിസ്ഥിതി പരിപാടിയുടെ ഏഴാമത് ആഗോള പരിസ്ഥിതി വിശകലന റിപ്പോർട്ടിന്റെ (Global Enviornment Outlook) റിവ്യൂ എഡിറ്റർ ആയി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും യുഎൻ പരിസ്ഥിതി സമ്മേളനങ്ങളിലെ നെഗോഷ്യറ്ററും ആയ ഡോ.എസ്.ഫെയ്‌സിയെ തിരഞ്ഞെടുത്തു. ആഗോള പരിസ്ഥിതി സംബന്ധിച്ച വസ്തുതകളും പ്രവണതകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുഎൻ പരിസ്ഥിതി പരിപാടിയുടെ ഏഴാമത് ആഗോള പരിസ്ഥിതി വിശകലന റിപ്പോർട്ടിന്റെ (Global Enviornment Outlook) റിവ്യൂ എഡിറ്റർ ആയി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും യുഎൻ പരിസ്ഥിതി സമ്മേളനങ്ങളിലെ നെഗോഷ്യറ്ററും ആയ ഡോ.എസ്.ഫെയ്‌സിയെ തിരഞ്ഞെടുത്തു. 

ആഗോള പരിസ്ഥിതി സംബന്ധിച്ച വസ്തുതകളും പ്രവണതകളും രേഖപ്പെടുത്തുകയാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര രംഗത്തെ ചർച്ചകൾക്ക് ഉപയോഗ്യമാകുന്ന വിവരങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് നാലു വർഷത്തെ ഇടവേളകളിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ട്. 1977 മുതൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിന്റെ ഏഴാം പതിപ്പിന്റെ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത് .

ADVERTISEMENT

ഗ്രൂപ്പ് ഓഫ് 77ന്റെ ഉപദേശകനായി വികസ്വരലോകത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാടുകൾ യുഎൻ പരിസ്ഥിതി സമ്മേളന വേദികളിൽ അവതരിപ്പിക്കുന്ന ഡോ. എസ്.ഫെയ്‌സി ഭൗമ ഉച്ചകോടി, ജൈവവൈവിധ്യ ഉടമ്പടി, സുസ്ഥിര വികസന ആഗോള ഉച്ചകോടി എന്നിവയിൽ പ്രധാന നെഗോഷ്യറ്റർ ആയിരുന്നു. യുഎൻഡിപി, യുനെസ്കോ, ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസെർവഷൻ ഓഫ് നേച്ചർ എന്നിവയുടെ ഉപദേശകനായി പലരാജ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ജപ്പാൻ ഇന്റർനാഷനൽ കോ–ഓപറേഷൻ ഏജൻസിയുടെ ജൈവ വൈവിധ്യ ഉപദേശകനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഏതളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്നു. പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതി വിദഗ്ദനായിരുന്നു. 

യുഎൻ അംഗരാജ്യങ്ങളും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളും നാമനിർദേശം ചെയ്തവരിൽ നിന്നാണ് വിദഗ്ധരെ തിരഞ്ഞെടുത്തത്‌. 2007–ൽ നൊബേൽ സമാധാന സമ്മാനം കിട്ടിയ ഡോ.റോബർട്ട് വാട്സൺ വിദഗ്ധസമിതിയുടെ ഒരു  ഉപാധ്യക്ഷനാണ്. കൊല്ലം പോരുവഴി സ്വദേശിയാണ് ഡോ.ഫെയ്സി. 

English Summary:

Dr.S.Faizi elected as review editor of UN Global Environment Outlook

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT