തിരുവനന്തപുരം∙ കാലം തനിക്കു വേണ്ടി കുറച്ചു സമയം നീക്കി വച്ചതിനു നന്ദി പറയുന്നതായി മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ. ‘ കാലം എനിക്കു വേണ്ടി സമയം നീക്കിവച്ചതിന് ആരോടോ കടപ്പെട്ടിരിക്കുന്നു. നന്ദിയുണ്ട്. അനുവദിച്ചു തന്ന കാലത്തിനും നിയന്താവിനും നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ കൂടിയ സുഹൃത്ത് സാന്നിധ്യം അതിനെ അലങ്കരിക്കുന്നു.

തിരുവനന്തപുരം∙ കാലം തനിക്കു വേണ്ടി കുറച്ചു സമയം നീക്കി വച്ചതിനു നന്ദി പറയുന്നതായി മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ. ‘ കാലം എനിക്കു വേണ്ടി സമയം നീക്കിവച്ചതിന് ആരോടോ കടപ്പെട്ടിരിക്കുന്നു. നന്ദിയുണ്ട്. അനുവദിച്ചു തന്ന കാലത്തിനും നിയന്താവിനും നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ കൂടിയ സുഹൃത്ത് സാന്നിധ്യം അതിനെ അലങ്കരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കാലം തനിക്കു വേണ്ടി കുറച്ചു സമയം നീക്കി വച്ചതിനു നന്ദി പറയുന്നതായി മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ. ‘ കാലം എനിക്കു വേണ്ടി സമയം നീക്കിവച്ചതിന് ആരോടോ കടപ്പെട്ടിരിക്കുന്നു. നന്ദിയുണ്ട്. അനുവദിച്ചു തന്ന കാലത്തിനും നിയന്താവിനും നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ കൂടിയ സുഹൃത്ത് സാന്നിധ്യം അതിനെ അലങ്കരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കാലം തനിക്കു വേണ്ടി കുറച്ചു സമയം നീക്കി വച്ചതിനു നന്ദി പറയുന്നതായി മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ. ‘ കാലം എനിക്കു വേണ്ടി സമയം നീക്കിവച്ചതിന് ആരോടോ കടപ്പെട്ടിരിക്കുന്നു. നന്ദിയുണ്ട്. അനുവദിച്ചു തന്ന കാലത്തിനും നിയന്താവിനും നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ കൂടിയ സുഹൃത്ത് സാന്നിധ്യം അതിനെ അലങ്കരിക്കുന്നു. അതിനെ കൂടുതൽ പ്രകാശമാനമാക്കുന്നു’–എംടി പറഞ്ഞു. എംടിക്കുള്ള നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു എംടി. മലയാളത്തിന്റെ പ്രിയ നടൻമാരായ മോഹൻലാലും മമ്മൂട്ടിയും എംടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. നടന്‍ സിദ്ദിഖ് മോഡറേറ്ററായി.

മനോരമ ഓൺലൈന്റെ ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ എം.ടി.വാസുദേവൻ നായർ, നടൻ മോഹൻലാൽ, നടൻ സിദ്ദീഖ് എന്നിവർ.

സിദ്ദിഖ്:  മമ്മൂട്ടിയുടെ ആദ്യ സിനിമയാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ? എങ്ങനെയാണ് അതിലേക്കുള്ള യാത്ര?

മമ്മൂട്ടി: അതിനു മുൻപും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ സാധിച്ചില്ല. ചലച്ചിത്ര ഉത്സവത്തിൽ പങ്കെടുത്തപ്പോള്‍ എംടിയുമായി സംസാരിച്ചിരുന്നു. അദ്ദേഹവും മറന്നു കാണും എന്നു ഞാനും വിചാരിച്ചു. ദേവലോകം എന്ന സിനിമയിൽ എന്റെ പേരു സൂചിപ്പിച്ചത് എംടിയാണ്. മഞ്ചേരിയിൽ വക്കീലായപ്പോൾ പി.മുഹമ്മദ് കുട്ടി എന്നാണ് ഞാൻ അറിയപ്പെടുന്നത്. ജനശക്തി ഫിലീംസിൽനിന്നുള്ള കത്ത് പോസ്റ്റുമാൻ കൊണ്ടുവന്നു. കല്യാണം കഴിഞ്ഞു ആറാം നാളാണ് സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ മണവാളനാണ് അപ്പോൾ. ആ സിനിമ പൂർത്തിയായില്ല. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ വരുന്നത്. അങ്ങനെയാണ് ഗുരുശിഷ്യ ബന്ധം തുടങ്ങുന്നത്.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
ADVERTISEMENT

സിദ്ദിഖ്: മോഹൻലാലിന് എംടിയുമായുള്ള ബന്ധം തുടങ്ങുന്നത് എങ്ങനെയാണ്?

മോഹൻലാൽ:
ഐവി ശശി ചിത്രത്തിലൂടെയാണ് ബന്ധം. പന്ത്രണ്ടോളം സിനിമയിൽ അഭിനയിച്ചു. ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം, പഞ്ചാഗ്നി, ഉയരങ്ങളിൽ... അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. അമൃതംഗമയ സമയത്ത് രണ്ടു ദിവസം സംവിധായകൻ ഹരിഹരന് സുഖമില്ലാത്തതിനാൽ എംടിയാണ് സംവിധായകനായി നർദേശം നൽകിയത്. ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. മലയാളമനോരമയുടെ കഥയാട്ടത്തിൽ ഭീമനായി അഭിനയിച്ചു. വലിയ ഭാഗ്യമായി അതിനെ കാണുന്നു. എംടിയുടെ ഓളവും തീരത്തിലും വീണ്ടും അഭിനയിക്കാൻ കഴിഞ്ഞു.

‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് , ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം.

സിദ്ദിഖ്: വടക്കാൻ വീരഗാഥയിലെ അനുഭവങ്ങൾ വിവരിക്കാമോ?

മമ്മൂട്ടി: സിനിമയുടെ ചർച്ച തുടങ്ങുമ്പോൾ ഞാൻ ഇല്ല. പിന്നീടാണ് എന്നെ തീരുമാനിക്കുന്നത്. കണ്ടിട്ടുള്ള വടക്കന്‍ വേഷത്തോട് പേടിയുണ്ടായിരുന്നു. അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുമോ എന്നു തോന്നി. അങ്ങനെ അല്ല എന്ന് വടക്കാൻ വീരഗാഥയുടെ തിരക്കഥ വായിച്ചപ്പോഴാണു മനസിലായത്. വള്ളുവനാടൻ ഭാഷയാണ് എംടി കൂടുതൽ എഴുതുന്നത്. വള്ളുവനാടൻ ഭാഷയുടെ ഈണത്തിനപ്പുറം വ്യക്തത അദ്ദേഹത്തിന്റെ ഭാഷയിലുണ്ട്. എന്തു പറയണം, എന്തു പറയണ്ട എന്നുണ്ടാകും. ആറ്റിക്കുറുക്കിയപോലെയുള്ള സംഭാഷണമാണ്. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ പറയാൻ പ്രയാസമുണ്ട്. പഠിച്ചു തുടങ്ങിയാൽ എളുപ്പമാണ്. ഡയലോഗ് പറയുന്നത് സുഖമാണ്. വടക്കാൻ വീരഗാഥയിലെ കഥാപാത്രം പറയാൻ സാധ്യതയുള്ള സംഭാഷണങ്ങൾ സ്വയം പഠിച്ചിരുന്നു.

ADVERTISEMENT

സിദ്ദിഖ്: മുൻപ് അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം അവതരിപ്പിച്ചപ്പോൾ സംഭാഷണം രൂപപ്പെടുത്തുന്നത് എങ്ങനെ എന്ന് ഞാൻ ചോദിച്ചിരുന്നു. മൂന്നോ നാലോ വാക്കുകൾക്കിടയിൽ ആശയം പറയാതെ പറയാൻ കഴിയണം. പറയാതെ പറയുന്നതാണു സംഭാഷണം. ഒരു വാചകം കഴിഞ്ഞ് അഭിനേതാവിന്റെ ഭാവം വ്യക്തമാകണം. അത്രയും ഉൾകൊണ്ടാണ് എംടി എഴുതുന്നത്. സംഭാഷണം എവിടെ നിർത്തണം എവിടെ തുടങ്ങണം എവിടെ ഊന്നി പറയണം എന്നു അദ്ദേഹത്തിന് അറിയാം.

സിദ്ദിഖ്: എംടിയുടെ കഥാപാത്രമാകാൻ ലാലിന്റെ തയാറെടുപ്പ് എങ്ങനെയാണ്?

മോഹൻലാൽ: എംടിയുടെ സ്ക്രിപ്റ്റിലെ സംഭാഷണം മാറ്റാൻ പറ്റില്ല. രണ്ട് മൂന്നു സീൻ കഴിഞ്ഞിട്ടായിരിക്കും അതിന്റെ അർഥം മനസിലാക്കുക‌. അദ്ദേഹത്തിന്റെ കഥാപാത്രം പറയുന്നതു പോലെയാണു ഞാന്‍ പറയുന്നത്. 4 പേരെ താഴ്‍വാരം സിനിമയിലുള്ളു. അദ്ദേഹം ഒരിക്കൽ പറഞ്ഞതു കഥാപാത്രം രൂപപ്പെടുമ്പോൾതന്നെ എങ്ങനെ സിനിമയിൽ അവതരിപ്പിക്കാം എന്ന ധാരണയുണ്ടാകും എന്നാണ്. അതിനു മുകളിൽ വളരുമ്പോഴാണു മികച്ച നടനാകുന്നത്. എന്റെ സ്വകാര്യ അഹങ്കാരമാണു മോഹൻലാൽ എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരമാണ് എംടി. ഞാൻ അവതരിപ്പിച്ച കർണഭാരം കാണാൻ എംടി വന്നു. ഒന്നും പറയാതെ ചിരിയിൽ തലോടലിൽ അദ്ദേഹം മറുപടി ഒതുക്കും. കർണഭാരം രണ്ടു തവണ കണ്ടിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. രണ്ട് തവണ കണ്ടിട്ട് ഇഷ്ടമായില്ലേ എന്നു ദുബായിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തപ്പോൾ ചോദിച്ചു. എനിക്ക് വളരെ ഇഷ്ടമായി എന്നായിരുന്നു മറുപടി.

ADVERTISEMENT

സിദ്ദിഖ്: ഇനിയും എംടിയുടെ തിരക്കഥയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?

മമ്മൂട്ടി: ഏതു വേഷം കിട്ടിയാലും അഭിനയിക്കാൻ സന്തോഷം. കാണുമ്പോൾ അത് ഓർമിപ്പിക്കാറുണ്ട്. പല കഥകളും ഓർമിപ്പിക്കാറുണ്ട്. അദ്ദേഹം കംപ്യൂട്ടറല്ല. അദ്ദേഹത്തിന്റെ ചിന്തയിലൂടെ, പേനയിലൂടെ കഥകൾ പുറത്തേക്കു വരണം. ഞാന്‍ അദ്ദേഹത്തിന്റെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാം ഊഴത്തെ അധികരിച്ചെഴുതിയത്. നാടകം കഴിഞ്ഞപ്പോൾ തലയിൽ കൈവച്ച് വിജയിച്ചു വാ എന്നു പറഞ്ഞു. 

സിദ്ദിഖ്: പയ്യമ്പള്ളി ചന്തു എന്ന കഥാപാത്രം ആഗ്രഹിച്ചിരുന്നോ?

 മമ്മൂട്ടി: പയ്യമ്പള്ളി ചന്തു ഞാൻ അദ്ദേഹത്തോട് സംസാരിച്ചതാണ്. അതിന്റെ അവസാനം രാജവംശത്തെ പുനസ്ഥാപിക്കലാണ്. ആ നിലപാടിന് എതിരായതിനാൽ അദ്ദേഹം വിമുഖനാണ്. അതാണ് തൽക്കാലത്തേക്ക് സംഭവിക്കാത്തത്. രാജവംശം പുനസ്ഥാപിക്കുന്നു എന്ന് എഴുതാൻ അദ്ദേഹത്തിന് മനസില്ല.

സിദ്ദിഖ്: എംടി സിനിമകൾ നൊമ്പരമായി അവസാനിക്കുന്നവയാണ്. ആഹ്ളാദത്തിൽനിന്നു കഥ രൂപപ്പെടില്ലേ എന്നു ഞാൻ ചോദിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു. ജ്ഞാനപീഠം കിട്ടിയാൽ സന്തോഷിക്കും. അത് വാർത്തയായി പിറ്റേന്ന് വരുമ്പോൾ സന്തോഷം കുറയും. പിന്നീട് മറ്റൊരാൾക്ക് അവാർഡ് കിട്ടുമ്പോൾ സന്തോഷം കുറയും. കുട്ടിക്കാലത്തെ മുറിവു പക്ഷേ മറക്കില്ല. അതാണ് കഥയിൽ നിൽക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ കെ.രേഖ സംസാരിക്കുന്നു
എംടി കാലം – നവതിവന്ദനം പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
English Summary:

MT Vasudevan Nair speak in MT Kalam Navathi Vandanam event