ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയിൽ ചടുലനൃത്തച്ചുവടുകളുമായി എംടിക്ക് ശോഭനയുടെ നാട്യാർച്ചന
കൊച്ചി∙ മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കു നടിയും നർത്തകിയുമായ ശോഭനയുടെ നാട്യാർച്ചന. ലാസ്യനടനത്തിന്റെ വ്യത്യസ്തമായ അനുഭവമാണ് കാണികൾക്കു മുന്നിലെത്തിയത്. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’

കൊച്ചി∙ മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കു നടിയും നർത്തകിയുമായ ശോഭനയുടെ നാട്യാർച്ചന. ലാസ്യനടനത്തിന്റെ വ്യത്യസ്തമായ അനുഭവമാണ് കാണികൾക്കു മുന്നിലെത്തിയത്. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിലാണ് ശോഭനയും സംഘവും ചുവടുവച്ചത്.
സായംസന്ധ്യയെ സമ്മോഹനമാക്കിയായിരുന്നു ശോഭനയുടെയും സംഘത്തിന്‍റെയും നൃത്താഞ്ജലി. മുക്കാൽ മണിക്കൂറോളം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താർച്ചന നീണ്ടു. നിന്നുകോരി വർണമുൾപ്പെടെ ക്ലാസിക്കൽ ശൈലിയിൽ തുടങ്ങി ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയിൽ ചടുലനൃത്തച്ചുവടുകളും സംഘം വേദിയിലെത്തിച്ചു. എംടിക്കു ജന്മദിനാശംസകള്‍ നേർന്നാണു നൃത്തത്തിനുശേഷം ശോഭന വേദി വിട്ടത്.
അതേസമയം, നിശ്ശബ്ദതയിൽ ഒരു സംഗീതമുണ്ടെന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണെന്ന് എംടിയുടെ മകൾ അശ്വതി പറഞ്ഞു. ‘‘എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അച്ഛന്റെയും അമ്മയുടെയും ആയുരാരോഗ്യത്തിനായി പ്രാർഥിച്ചാണ്. ജിവിതയാത്രയിൽ മുന്നോട്ടു പോകാൻ കഴിയുന്നത് അച്ഛന്റെ എഴുത്തിലൂടെയും അച്ഛൻ കാണിച്ചുതന്ന കാര്യങ്ങളിലൂടെയുമാണ്’’ – അവർ കൂട്ടിച്ചേർത്തു.
എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ത്തിന് കൊച്ചി ലെ മെറിഡിയനിൽ തുടക്കമായത്.
വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് എംടിക്ക് നവതിയാദരം അർപ്പിച്ചത്. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫിനാൻസാണ് പിന്തുണ നൽകിയത്.
ബാലചന്ദ്രൻ ചുള്ളിക്കാട്, ടി.ഡി.രാമകൃഷ്ണൻ, കെ.സി.നാരായണൻ, ജോസ് പനച്ചിപ്പുറം, കെ.ആർ.മീര, കെ രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ, തനൂജ ഭട്ടതിരി തുടങ്ങിയ എഴുത്തുകാരും ഔസേപ്പച്ചൻ, എസ്.എൻ.സ്വാമി, ബ്ലെസി, റോഷൻ ആൻഡ്രൂസ്, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണൻ, വിജയ് ബാബു, വി.കെ.പ്രകാശ്, തരുൺ മൂർത്തി, ശാന്തി കൃഷ്ണ, മിയ തുടങ്ങിയവരടക്കം സിനിമാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.