ചെന്നൈ ∙ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് 23 ദിവസത്തെ ചികിത്സ വേണ്ടിവന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.  വിജയകാന്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വിശദീകരിച്ച് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടും. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് 23 ദിവസത്തെ ചികിത്സ വേണ്ടിവന്നിരുന്നു.

പതിവു പരിശോധനകളുടെ ഭാഗമാണിതെന്നും ഇന്നു വീട്ടിൽ മടങ്ങിയെത്തുമെന്നും നേരത്തേ പാർട്ടി വക്താവ് അറിയിച്ചിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.

ADVERTISEMENT

154 സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ ഹൃദയം കീഴടക്കിയ ശേഷമാണ് വിജയകാന്ത് രാഷ്ട്രീയത്തില്‍ ചുവടുവച്ചത്. 2005 സെപ്റ്റംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. രണ്ടു വട്ടം എംഎല്‍എയായി. വിരുദാചലം, ഋഷിവന്ദ്യം മണ്ഡങ്ങളെയാണു പ്രതിനിധീകരിച്ചത്. 2011 മുതല്‍ 2016 വരെ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു.

English Summary:

DMDK leader Vijayakanth hospitalized again