മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ ഹൈക്കോടതിയിൽ
കൊച്ചി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി തള്ളിയ മൂന്നംഗ ലോകായുക്ത ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ശശികുമാർ നേരത്തേ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്കു പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രിമാർ സ്വജനപക്ഷപാതമോ അഴിമതിയോ കാട്ടിയതിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി ലോകായുക്ത തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, കഴിഞ്ഞ പിണറായി സർക്കാരിലെ 18 മന്ത്രിമാർ എന്നിവർക്ക് എതിരെയായിരുന്നു അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ചുള്ള ഹർജി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം ചട്ടങ്ങൾ ലംഘിച്ചു മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുൻ സർവകലാശാല ഉദ്യോഗസ്ഥനായ ആർ.എസ്.ശശികുമാര്‍ 2018 ലാണ് ലോകായുക്തയെ സമീപിച്ചത്.
ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് 2018ൽ ആദ്യം പരാതി സ്വീകരിച്ചത്. പിന്നീട് രണ്ടംഗ ബെഞ്ച് വാദം കേട്ടു. ഭിന്നാഭിപ്രായം ഉള്ളതിനാൽ 2023 മാർച്ചിൽ കേസ് മൂന്നംഗ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു.