‘പ്രതികൾ ഒളിച്ചത് മാവിൻ തോട്ടത്തിലെ തടിമില്ലിൽ; 3 ദിവസം കാത്തിരുന്ന് പൊലീസ്, കീഴ്പ്പെടുത്തിയത് രാത്രി 11ന്’
പത്തനംതിട്ട∙ മൈലപ്രയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ 3 പേരെ കൂടി റിമാൻഡ് ചെയ്തു. മുരുകൻ (മദ്രാസ് മുരുകൻ, 42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെയാണ് ഇന്നലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പത്തനംതിട്ട∙ മൈലപ്രയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ 3 പേരെ കൂടി റിമാൻഡ് ചെയ്തു. മുരുകൻ (മദ്രാസ് മുരുകൻ, 42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെയാണ് ഇന്നലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ഹരീബിനെ(ആരിഫ്, 38) നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഡോൺ എന്നു വിളിക്കുന്ന മുത്തുകുമാരനെയാണ്(33) പിടികൂടാനുള്ളത്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
പ്രതികളുടെ തിരിച്ചറിയൽ പരേഡ് വൈകാതെ നടത്തും. തമിഴ്നാട്ടിൽ നിന്നുള്ള പ്രതികൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയതു കണ്ടവരുണ്ട്. അവർ പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതികളുമായി തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. പ്രതികൾ വിറ്റ മാലയുടെ തൂക്കം ഏഴര പവനാണെന്നും കൊളുത്തും ഒരു പവന്റെ കുരിശും കടലാസിൽ പൊതിഞ്ഞ നിലയിൽ ജോർജ് ഉണ്ണൂണ്ണിയുടെ കടയിൽനിന്നു ലഭിച്ചെന്നും പൊലീസ് പറഞ്ഞു. കൊളുത്തു പൊട്ടിയതിനാൽ ലോക്കറ്റ് പ്രത്യേകം സൂക്ഷിച്ചതാകാമെന്നാണു കരുതുന്നത്.
കൊല്ലപ്പെടുന്നതിനു മുൻപു ജോർജും പ്രതികളും തമ്മിൽ വലിയ മൽപിടിത്തം നടന്നിട്ടുണ്ട്. മോഷണശ്രമം ചെറുത്തതോടെ പ്രതികൾ ജോർജിനെ തള്ളിയിട്ടു ശരീരത്തിൽ കയറിയിരുന്നതാണു ജോർജിന്റെ വാരിയെല്ല് പൊട്ടാൻ ഇടയാക്കിയതെന്നാണു പൊലീസ് സംശയം. കേസിലെ ഒന്നാം പ്രതി ഹരീബിന്റെ ബന്ധുവാണു മാല വിൽപന നടത്തിയ നിയാസ് അമാൻ. ഇയാൾ പഴയ ബസ് സ്റ്റാൻഡിനു സമീപം ഓട്ടോ ഓടിച്ചിരുന്നയാളാണ്.
കുടുക്കാൻ പൊലീസ് കാത്തിരുന്നത് മൂന്നു ദിവസം
പത്തനംതിട്ട∙ തമിഴ്നാട്ടിൽ നിന്നുള്ള പ്രതികളെ കുടുക്കാൻ പൊലീസ് സംഘം കാത്തിരുന്നതു മൂന്നു ദിവസം. ഏറെ അന്വേഷണങ്ങൾക്കൊടുവിലാണു പ്രതികൾ തെങ്കാശിയിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചത്. ഡിഐജി ആർ.നിശാന്തിനി ഇടപെട്ടാണു തമിഴ്നാട് പൊലീസിന്റെ സഹായം ഉറപ്പാക്കിയത്.
തെങ്കാശിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള അയ്യാപുരത്തെ തടി മില്ലിനുള്ളിൽ ജീവനക്കാർക്കായുള്ള ഷെഡുകളിലാണു പ്രതികളായ മദ്രാസ് മുരുകനെന്നു വിളിപ്പേരുള്ള മുരുകനും(42), സുബ്രഹ്മണ്യനും(24) ഉണ്ടായിരുന്നത്.
ഏക്കർ കണക്കിന് വിസ്തൃതിയുള്ള മാവിൻതോട്ടത്തിനു നടുവിലാണു തടിമില്ല്. പ്രതികളുടെ സങ്കേതം കണ്ടെത്തിയെങ്കിലും ഒട്ടേറെ ഷെഡുകളിൽ ഏതിലാണ് പ്രതികളെന്നു കണ്ടെത്താൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു.
തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ രാത്രി 11 മണിയോടെ ഷെഡ് വളഞ്ഞാണു പ്രതികളെ കീഴ്പ്പെടുത്തിയത്. രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച പ്രതികളെ ഡിവൈഎസ്പി എസ്.നന്ദകുമാർ, മൂഴിയാർ സിഐ കെ.എസ്.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പൊലീസിന്റെ നീക്കങ്ങൾ അറിയാൻ മുരുകൻ മറ്റുള്ളവരുടെ മൊബൈലിൽ യുട്യൂബ് ചാനലുകളും ഓൺലൈൻ സൈറ്റുകളും വീക്ഷിച്ചിരുന്നു.