ഹവാന∙ ക്യൂബയിൽ ഇന്ധനവില 500% ആയി വർധിപ്പിച്ചു. സാമ്പത്തിക സ്ഥിതി വളരെ മോശമായ രാജ്യത്ത് ഫെബ്രുവരി ഒന്നുമുതലാണു പുതിയ ചട്ടം പ്രാബല്യത്തിൽവന്നത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 122 രൂപയിൽനിന്ന് 646 രൂപയായി ഉയരും. വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാവുകയും ഇന്ധനവില 500 ശതമാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹവാന∙ ക്യൂബയിൽ ഇന്ധനവിലയിൽ 500% വർധനവ്. സാമ്പത്തിക സ്ഥിതി വളരെ മോശമായ രാജ്യത്ത് ഫെബ്രുവരി ഒന്നുമുതലാണു പുതിയ വില വർധനവ് പ്രാബല്യത്തിൽ വരുന്നത്. ഒരു ലിറ്റർ പെട്രോളിന് 25 പെസോസാണു നിലവിൽ വില (ഏകദേശം 86.64 രൂപ). ഫെബ്രുവരി മുതൽ ഇത് 132 പെസോസാകും (457.50 രൂപ). വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവു രൂക്ഷമാവുകയും ഇന്ധനവിലയിൽ വലിയ വർധനവ് ഉണ്ടാവുകയും ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണു ക്യൂബയിലെ ജനങ്ങൾ.

ലോകത്തില്‍ ഏറ്റവും വിലക്കുറവില്‍ ഇന്ധനം ലഭ്യമാകുന്നത് ക്യൂബയിലാണെന്നും ഇന്ധനവില തൽസ്ഥിതിയിൽ തന്നെ തുടരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി അലേജാൻഡ്രോ ഗിൽ പറഞ്ഞു. ഗ്യാസിന്റെയും വൈദ്യുതിയുടെയും വിലയും സർക്കാർ തിങ്കളാഴ്ച വർധിപ്പിച്ചിരുന്നു. വൈദ്യുതി വിലയിൽ 25% വർധനവാണു വരുത്തിയിരിക്കുന്നത്. വലിയ വിലക്കയറ്റം ഇനിയും രാജ്യത്തുണ്ടാകുമെന്നാണു ക്യൂബൻ ജനങ്ങൾ ഭയക്കുന്നത്.  

ADVERTISEMENT

‘‘മറ്റു രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ക്യൂബയിലെ ഇന്ധനവില കുറഞ്ഞതായിരിക്കും എന്നാൽ രാജ്യത്തു വിതരണം ചെയ്യുന്ന ശമ്പളവുമായി താരതമ്യം ചെയ്തുനോക്കുകയാണെങ്കിൽ ഇവിടെ ഇന്ധനത്തിന് അമിതവിലയ‌ാണ്’’ – സാമ്പത്തിക വിദഗ്ദ്ധൻ ഒമർ എവർലെനെ പേർസ്  പറഞ്ഞു. 2023 ൽ നാണയപ്പെരുപ്പം 30%  വർധിച്ചതോടെ ക്യൂബൻ സമ്പദ് വ്യവസ്ഥ രണ്ടുശതമാനമായി ചുരുങ്ങി‌യെന്നു അധികൃതർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയും യുഎസ് ഉപരോധവും ക്യൂബയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

English Summary:

Fuel price increased highly in Cuba