യുഎസിൽ ഇന്ന് വിധിദിനം
വാഷിങ്ടൻ ∙ ഇന്ത്യൻ–ജമൈക്കൻ വംശജയായ കമല ഹാരിസിനെ ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുത്ത് യുഎസ് ജനത ചരിത്രം തിരുത്തിക്കുറിക്കുമോ? അതോ ഡോണൾഡ് ട്രംപ് ഇരട്ടിക്കരുത്തോടെ വൈറ്റ്ഹൗസിൽ തിരികെയെത്തുമോ? അപൂർവ സവിശേഷതകളുമായി യുഎസിൽ വിധിദിനം ഇന്ന്.

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ജനപിന്തുണയിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമാണെന്നിരിക്കെ ഫലം പ്രവചനാതീതമായ 7 സംസ്ഥാനങ്ങളിലാണ് എല്ലാ കണ്ണുകളും. ആദ്യഫലങ്ങളിലെ ഭൂരിപക്ഷം ചെറുതെങ്കിൽ, അന്തിമവിജയിയെ അറിയാൻ എല്ലാ സംസ്ഥാനങ്ങളിലെയും തപാൽ വോട്ടുകളുൾപ്പെടെ എണ്ണിത്തീരും വരെ കാത്തിരിക്കേണ്ടി വരും. ഇതിന് ആഴ്ചകൾ എടുത്തേക്കാം.
യുഎസിൽ വോട്ടവകാശമുള്ള 23 കോടി പേരുണ്ട്. ഇവരിൽ ഇതിനകം റജിസ്റ്റർ ചെയ്ത 16 കോടി പേരിൽ 7 കോടിയിലേറെപ്പേരും മുൻകൂർ സൗകര്യമുപയോഗിച്ച് ഇതിനകം വോട്ടു ചെയ്തുകഴിഞ്ഞു. ഇന്ത്യൻ സമയം നാളെ പുലർച്ചെ ആറുമുതൽ ആദ്യ സൂചനകൾ പ്രതീക്ഷിക്കാം.
ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്ഥാനങ്ങളിൽ ഗവർണർ തിരഞ്ഞെടുപ്പും ഇന്നാണ്.