ഓടുന്ന സ്‌കൂട്ടറിൽ ഒരു പുതപ്പിനുള്ളില്‍ അഭിമുഖമായി ഇരുന്ന് ആലിംഗനം ചെയ്ത് കമിതാക്കൾ; വിഡിയോ വൈറൽ
മുംബൈ∙ ഓടുന്ന സ്‌കൂട്ടറിൽ അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഒരു യാത്രക്കാരനാണ് വിഡിയോ പകർത്തിയത്.

മുംബൈ∙ ഓടുന്ന സ്‌കൂട്ടറിൽ അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഒരു യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. വിഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സ്‌കൂട്ടറിൽ ഷാൾ ധരിച്ച് അഭിമുഖമായി ഇരിക്കുന്ന യുവതിയും യുവാവും പരസ്പരം മുറുകെ ആലിംഗനം ചെയ്യുന്നതാണ് വിഡിയോയിൽ. വിഡിയോ പകർത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഇരുവരും ഹെൽമറ്റും ധരിച്ചിട്ടില്ല.
വിഡിയോ വൈറലായതിനു പിന്നാലെ ഇരുവർക്കുമെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കമിതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് മുംബൈ ട്രാഫിക് പൊലീസിനോട് ചിലർ ആവശ്യപ്പെട്ടു.