തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്കു വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; നിന്നുകത്തിയത് 3 മണിക്കൂർ
ലക്നൗ∙ തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ട്രക്ക് പൂർണമായും കത്തിനശിച്ചു. ട്രക്കിനു തീപിടിച്ചതിനു പിന്നാലെ വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഏതാണ്ട് മൂന്നു മണിക്കൂറിനുശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.
അയോധ്യ രാമക്ഷേത്രത്തിൽ ഈ മാസം 22ന് വിഗ്രഹപ്രതിഷ്ഠ നടക്കാനിരിക്കെ, ചടങ്ങുകൾക്കായി അവിടേക്കു കൊണ്ടുപോയ വെടിമരുന്നാണ് കത്തിയതെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.