രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട്ട് ഐഎൻഎലിന്റെ സൗഹാർദ സംഗമം; ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്∙ അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിവസമായ ജനുവരി 22ന് ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന കമ്മിറ്റി സൗഹാർദസംഗമം നടത്തും. ‘മതത്തിന് തീ കൊളുത്തരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി നടക്കുക. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ 22ന് വൈകിട്ട് മൂന്നിന് നടക്കുന്ന സൗഹാർദ സംഗമം എൽഡിഎഫ്

കോഴിക്കോട്∙ അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിവസമായ ജനുവരി 22ന് ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന കമ്മിറ്റി സൗഹാർദസംഗമം നടത്തും. ‘മതത്തിന് തീ കൊളുത്തരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി നടക്കുക. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ 22ന് വൈകിട്ട് മൂന്നിന് നടക്കുന്ന സൗഹാർദ സംഗമം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ, കെ.ടി.ജലീൽ എംഎൽഎ, എം.വി. േശ്രയാംസ്കുമാർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, അലി അബ്ദുല്ല, ഉമർ ഫൈസി മുക്കം, പി.കെ പാറക്കടവ്, സിപിഎം ജില്ലാസെക്രട്ടറി പി.മോഹനൻ, സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ബാലൻ, ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ, തസ്നീം ഇബ്രാഹീം, എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും.
പരിപാടിക്കു മുൻപു ഐഎൻഎൽ കലാ സാംസ്കാരിക വിഭാഗമായ ‘ഇനാഫ്’ സംഗീത വിരുന്ന് നടത്തും. കെ.ടി.ജലീൽ എംഎൽഎ എഴുതിയ ഇന്തൊനീഷ്യൻ യാത്രാവിവരണം ‘ക്ഷേത്രനിബിഢമായ മുസ്‌ലിം രാജ്യം’ എന്ന പുസ്തകം ഇ.പി.ജയരാജൻ പ്രകാശനം ചെയ്യും. നാഷനൽ വിമെൻസ് ലീഗ് (എൻവൈഡബ്ല്യൂ) സംസ്ഥാന കൺവൻഷൻ 22ന് രാവിലെ 11ന് ചെറൂട്ടി റോഡ് ഗാന്ധി ഗൃഹത്തിൽ നടക്കും.
വിമൻസ് ലീഗ് ദേശീയ പ്രസിഡന്റും പാർട്ടി സ്ഥാപകൻ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പുത്രിയുമായ തസ്നീം ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും. ബിൽക്കീസ് ബാനോവിനും പലസ്തീനും അഭിവാദ്യം അർപ്പിച്ച് വിമൻസ് ലീഗ് ചെറൂട്ടി റോഡിൽനിന്ന് കടപ്പുറത്തേക്ക് പ്രകടനം നടത്തുമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജന.സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു.