കേന്ദ്ര നേട്ടങ്ങൾ പറഞ്ഞ് ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം; മുഖത്തുനോക്കാതെ മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനാഘോഷ വേദിയിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിനു വേണമെന്നും ഗവർണർ പറഞ്ഞു. കേരളം

തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനാഘോഷ വേദിയിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിനു വേണമെന്നും ഗവർണർ പറഞ്ഞു. കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. വിയോജിപ്പുകൾ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണനിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read also: 75–ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രധാനമന്ത്രി - വിഡിയോ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗവർണറുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ സൂപ്പർ പവറാക്കാൻ നോക്കുകയാണെന്നും ഗവർണർ പറഞ്ഞു. ലോകം ശ്രദ്ധിക്കുന്ന ശക്തിയായി ഇന്ത്യ മാറുന്നു. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും മലയാളത്തിലാണ്.
മുഖ്യമന്ത്രിക്ക് അടുത്താണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും മിണ്ടിയിരുന്നില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ