‘ബിജെപിയെ തിരികെ ഭരണത്തിലേറ്റില്ല എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കണം; വോട്ടുകൾ ഭിന്നിച്ചു പോകരുത്’
ചെന്നൈ∙ ഇന്ത്യ മുന്നണിയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ, ബിജെപിക്കെതിരെ ഒരുമിച്ചു നിൽക്കാൻ പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിച്ചു പോകരുതെന്നും സ്റ്റാലിൻ അറിയിച്ചു. ബിജെപിയെ ഭരണത്തിൽ തിരികെ കൊണ്ടുവരില്ല എന്ന ഒറ്റ ലക്ഷ്യം

ചെന്നൈ∙ ഇന്ത്യ മുന്നണിയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ, ബിജെപിക്കെതിരെ ഒരുമിച്ചു നിൽക്കാൻ പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിച്ചു പോകരുതെന്നും സ്റ്റാലിൻ അറിയിച്ചു. ബിജെപിയെ ഭരണത്തിൽ തിരികെ കൊണ്ടുവരില്ല എന്ന ഒറ്റ ലക്ഷ്യം മുന്നിൽക്കണ്ട് എല്ലാവരും പ്രവർത്തിക്കണമെന്നും തിരുച്ചിറപ്പള്ളിയിൽ ഒരു പരിപാടിയിൽ സംസാരിക്കവേ സ്റ്റാലിൻ അറിയിച്ചു.
Read also: മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസിന്റെ കരട് പുറത്തുവിട്ടു; മറാഠാ സമരം അവസാനിപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നതകൾ ഉയർന്നിരിക്കെയാണ് സ്റ്റാലിന്റെ പരാമർശം. പഞ്ചാബ്, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം ഉയർന്നത്. പഞ്ചാബിൽ കോൺഗ്രസുമായി സീറ്റ് വിഭജനത്തിന് ഇല്ലെന്നും എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും അറിയിച്ചു.
മമതയെ അനുനയിപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ശ്രമം നടന്നുവരികയാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കഴിഞ്ഞ ദിവസം മമതയുമായി ഫോണിൽ സംസാരിച്ചിരുന്നു. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു കോൺഗ്രസ് സഖ്യം അവസാനിപ്പിച്ച് ബിജെപിയിലേക്ക് ചേക്കേറുമെന്ന ആശങ്കയും ശക്തമാണ്.