സാമ്പത്തിക പ്രതിസന്ധി: ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി, ചികിത്സ മുടങ്ങുന്നു
തിരുവനന്തപുരം∙ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപ. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പണം അനുവദിക്കാത്തതോടെ പല ആശുപത്രികളിലും ചികിൽസ മുടങ്ങുന്ന സാഹചര്യമാണ്. കാരുണ്യപദ്ധതി വഴിയാണ് ഏറ്റവും കൂടുതൽ പണം ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ

തിരുവനന്തപുരം∙ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപ. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പണം അനുവദിക്കാത്തതോടെ പല ആശുപത്രികളിലും ചികിൽസ മുടങ്ങുന്ന സാഹചര്യമാണ്. കാരുണ്യപദ്ധതി വഴിയാണ് ഏറ്റവും കൂടുതൽ പണം ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും നൽകാനുണ്ട്.
Read also: സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നിയമസഭയിൽ ചോദ്യം ചോദിച്ച് കുടുങ്ങി സിപിഎം എംഎൽഎ; പിൻവലിച്ചു
∙കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്‌പി)
സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷം പേർക്ക് ആശുപത്രി ചികിൽസയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപവരെ നൽകുന്നതാണ് പദ്ധതി. സർക്കാർ നിയന്ത്രണത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ആശുപത്രികളിലോ സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിൽസ ലഭിക്കും. കുടിശിക നൽകാത്തതിനാൽ പല ആശുപത്രികളും ചികിൽസയ്ക്ക് തയാറാകുന്നില്ല. (കുടിശിക–1128,69,16,163)
∙ കാരുണ്യ ബനവലന്റ് പദ്ധതി
കാരുണ്യ ബനവലന്റ് പദ്ധതി മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിൽസാ സഹായം ലഭിക്കുന്നത്. കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും. ഈ രണ്ടു പദ്ധതികളിലുമായി 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.(കുടിശിക–189,28,42,581)
∙ ആർബിഎസ്കെ (രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം)
കുട്ടികളുടെ ജനന വൈകല്യങ്ങൾ, രോഗങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതിയിലൂടെ ചികിൽസ ലഭിക്കും. (കുടിശിക–5,95,67,784)
∙ ആരോഗ്യകിരണം
പതിനെട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം പദ്ധതിപ്രകാരം ചികിൽസാ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമേയുള്ള എല്ലാ രോഗങ്ങൾക്കും പദ്ധതിയിലൂടെ ചികിൽസ ലഭിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ചികില്‍സ.(കുടിശിക–13,82,59,875)
∙ ഹൃദ്യം പദ്ധതി
നവജാതശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടിക്കൾക്കുവരെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിൽസ. (കുടിശിക–1,23,00,468)
∙ ആവാസ് പദ്ധതി
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി. 15000രൂപയുടെ സൗജന്യ ചികിൽസ. 2 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ്. (കുടിശിക–7,31,470)
∙ അമ്മയും കുഞ്ഞും പദ്ധതി
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള സൗജന്യ ചികിൽസാ പദ്ധതി. (കുടിശിക–7,11,46,012)
∙ സുകൃതം പദ്ധതി
ബിപിഎൽ വിഭാഗക്കാർക്ക് ക്യാൻസർ ചികിൽസയ്ക്ക് 3 ലക്ഷംരൂപവരെ ലഭിക്കുന്ന പദ്ധതി. (കുടിശിക–7,72,64,123)