‘ഇംഫാലിലേക്കുള്ള വിമാനങ്ങളുടെ പട്ടിക ഇതാ’: മോദി മണിപ്പുർ സന്ദർശിക്കാത്തതിൽ വിമർശനം
ന്യൂഡൽഹി∙ അസമിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കലാപകലുഷിതമായ അയൽസംസ്ഥാനം മണിപ്പുർ സന്ദർശിക്കാത്തതിനെ വിമർശിച്ച്

ന്യൂഡൽഹി∙ അസമിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കലാപകലുഷിതമായ അയൽസംസ്ഥാനം മണിപ്പുർ സന്ദർശിക്കാത്തതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര. ‘‘പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾക്കു ഗുവാഹത്തിയിൽനിന്നും ഇംഫാലിലേക്കു പോകാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഒരു ഹെലികോപ്റ്റർ ബുക് ചെയ്താൽ നല്ലത്. അല്ലെങ്കിൽ തിങ്കളാഴ്ചയുള്ള വിമാനങ്ങളുടെ പട്ടിക ഇതാ. ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ദയവായി അറിയിക്കുക’’– ടിക്കറ്റ് ലഭ്യമായ വിമാനങ്ങളുടെ സ്ക്രീൻഷോട്ട് സഹിതം പവൻ ഖേര ട്വീറ്റ് ചെയ്തു.
മണിപ്പുരിൽ പ്രധാനമന്ത്രി എത്താത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും രൂക്ഷമായി പ്രതികരിച്ചു. ‘‘മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പൂർണ നിശബ്ദനാണ്. ഒൻപതു മാസമായിട്ടും യോഗം ചേർന്നിട്ടില്ല. റോഡ് ഷോയ്ക്ക് വേണ്ടി പ്രധാനമന്ത്രിക്ക് ഗുവാഹത്തിയിൽ പോവാം. എന്നാൽ ഇംഫാലിൽ പോകില്ല. മണിപ്പുരിലെ ജനതയോട് പ്രധാനമന്ത്രി കാണിക്കുന്നത് കൊടും അനീതിയാണ്’’–ജയ്റാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
11,600 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി അസമിൽ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹം അസമിൽ എത്തിയത്.