ചിലെ∙ ചിലെയിലെ കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശ 64,000 ഏക്കർ പ്രദേശത്ത് കാട്ടുതീ പടർന്നതായാണ് റിപ്പോർട്ട്. തീ പടരുന്ന സാഹചര്യത്തിൽ ചിലെ പ്രസിഡൻറ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലെ∙ ചിലെയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്ട്. തീ പടരുന്ന സാഹചര്യത്തിൽ ചിലെ പ്രസിഡൻറ് ഗബ്രിയേൽ ബോറിക്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

വാൽപുറേസോയിൽ തീ പടരുന്നതിനാൽ  ഇനിയും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ ‌ഇരിക്കണമെന്നും ബോറിക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2010ലെ ഭൂചലനത്തിനും സുനാമിക്കും  ശേഷം ചിലെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്. 

ADVERTISEMENT

‘‘ദുരന്തത്തിൽ മരണപ്പെട്ടവരെ ഓർത്ത് ചിലെ അഗാധമായി ദുഃഖിക്കുന്നു. വലിയ അളവിലുള്ള ദുരന്തമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടാണ്, ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന. ദുരന്തത്തെ അതിജീവിക്കാൻ ജനങ്ങൾക്കാവശ്യമായ പിന്തുണ നൽകും.’’–  ബോറിക് അറിയിച്ചു

രക്ഷാപ്രവർത്തനങ്ങൾക്കായി 1400 അഗ്നിശമന ഉദ്യോഗസ്ഥരും 1300 സൈനികരും 31 അഗ്നിശമന രക്ഷാ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ഉയർന്ന താപനിലയും കാറ്റുമടക്കം കാലാവസ്ഥ മോശമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. 

English Summary:

Chile’s wildfires killed 112 people