കണ്ണൂരിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്
കണ്ണൂർ∙ കണ്ണൂർ പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മംഗലാപുരത്തുനിന്ന് വരുകയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു. ഇന്നു പുലർച്ച 1.30 മണിയോടെയാണ് അപകടം

കണ്ണൂർ∙ കണ്ണൂർ പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മംഗലാപുരത്തുനിന്ന് വരികയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു.
Read also: വനംവകുപ്പ് ക്വാർട്ടേഴ്സിൽനിന്ന് കാണാതായിട്ട് 12 വർഷം; എവിടെ ഭൂലോകലക്ഷ്മി?
ഇന്നു പുലർച്ച ഒന്നരയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് പാചക വാതകവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ കടന്നു വന്ന ലോറി ആദ്യം ട്രാവലറിൽ ഇടിച്ചു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ചു വരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിൽ ആണ് ഇടിച്ചത്. വാഹനത്തിന്റെ വേഗത കണ്ട് പാലത്തിനു സമീപത്തേക്ക് പരമാവധി അടുപ്പിച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്.
പിന്നീട് രണ്ടു കാറുകളിൽ ഇടിച്ച ശേഷമാണ് ലോറി നിന്നത്. അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. . ലോറി ഓടിച്ചിരുന്ന കൊല്ലം സ്വദേശി പ്രശാന്ത് കുമാറും പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.