'ജീവിച്ചിരിക്കുമ്പോൾ നൽകുന്നതിനേക്കാൾ ആദരവായിരിക്കണം മരിക്കുമ്പോള്‍ നൽകുന്നത്'; മനുവിന്റെ സംസ്കാരത്തില്‍ അനിശ്ചിതത്വം തുടരുന്നു
കൊച്ചി∙ ജീവിച്ചിരിക്കുമ്പോൾ നൽകുന്നതിനേക്കാൾ കൂടുതലായിരിക്കണം ഒരാൾ മരിച്ചു കഴിയുമ്പോൾ നല്‍കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ച മനുവിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചത്. സ്വവർഗ ദമ്പതികളിലൊരാളായ മനു കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

കൊച്ചി∙ ജീവിച്ചിരിക്കുമ്പോൾ നൽകുന്നതിനേക്കാൾ കൂടുതലായിരിക്കണം ഒരാൾ മരിച്ചു കഴിയുമ്പോൾ നല്‍കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ച മനുവിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചത്. സ്വവർഗ ദമ്പതികളിലൊരാളായ മനു കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിട്ടുകിട്ടണമെങ്കിൽ 1.3 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാൽ തനിക്ക് 30,000 രൂപ മാത്രം മുടക്കാനുള്ള ശേഷിയേ ഉള്ളുവെന്നും മൃതദേഹം വിട്ടുതരാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മനുവിന്റെ പങ്കാളിയായ ജെബിൻ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിയുടെ നിലപാട് കോടതി തേടിയിരുന്നു. എന്നാൽ തങ്ങൾ ഒരിക്കലും ഇത്ര പണം വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ലെന്നും പൊതുതാൽപര്യാർഥം 1.3 ലക്ഷം രൂപയോളം വേണ്ടെന്നു വയ്ക്കാൻ തയാറാണെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി. മനുവിന്റെ മാതാപിതാക്കൾ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാൻ തയാറല്ലെന്ന് അറിയിച്ചതിനാൽ തനിക്ക് മൃതദേഹം വിട്ടുനൽകണമെന്നാണ് ജെബിൻ ആവശ്യപ്പെട്ടത്. എന്നാൽ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോൾ എന്തുകൊണ്ടാണ് മാതാപിതാക്കളോട് കാര്യങ്ങള്‍ വിശദമാക്കാത്തതെന്നും കോടതി ആരാഞ്ഞു. കേസിൽ ഇതുവരെ ഇൻക്വസ്റ്റ് പോലും പൂർത്തിയാക്കിയിട്ടില്ല. മരിച്ചയാളുടെ ബന്ധുക്കള്‍ വരില്ല എന്നു പറഞ്ഞാൽ ഇൻക്വസ്റ്റേ വേണ്ട എന്നാണോ കരുതുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
മാതാപിതാക്കൾ ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ചയോ എത്തുമെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തന്റെ പങ്കാളിയുടെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള അനുമതി വേണമെന്ന് ഇതിനിടെ ജെബിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കാര്യങ്ങൾ വിവാദത്തിലേക്കു കൊണ്ടുപോകാൻ താൽപര്യമില്ലെന്നും മാതാപിതാക്കൾ എത്തിയശേഷം അക്കാര്യങ്ങളൊക്കെ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. മരിച്ചയാളുടെ താൽപര്യങ്ങൾ എന്തായിരുന്നു എന്നറിയില്ല, മൃതദേഹം ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനു പഠനത്തിനു വിട്ടുകൊടുക്കുക പോലുള്ള ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ എന്നറിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ മാതാപിതാക്കൾ എത്തിയശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിക്കും.