‘അശ്ലീല കാര്യങ്ങൾക്കും മദ്യപാനത്തിനും ബീച്ചിലേക്ക് വരരുത്’: കോന്നാട് ബീച്ചിൽ ചൂലെടുത്ത് മഹിളാ മോർച്ച
കോഴിക്കോട്∙ കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു മഹിളാ മോർച്ച പ്രവർത്തകർചൂലുമായി പ്രതിഷേധിച്ചത്. ‘‘ബീച്ചിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. ആരും

കോഴിക്കോട്∙ കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു മഹിളാ മോർച്ച പ്രവർത്തകർ ചൂലുമായി ബീച്ചിലെത്തി പ്രതിഷേധിച്ചത്. ബീച്ചിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു.
‘‘ആരും ബീച്ചിൽ വന്നിരിക്കരുതെന്ന അഭിപ്രായമില്ല. അശ്ലീല കാര്യങ്ങൾക്കും മദ്യപാനത്തിനും ബീച്ചിലേക്കു വരാൻ പാടില്ല. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരും’’– മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞു. ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
അതേസമയം ചൂലുമായി എത്തിയ സ്ത്രീകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ബീച്ചിലെത്തിയ കമിതാക്കളെ ഉൾപ്പെടെ ചൂലുമായി ഭീഷണിപ്പെടുത്തി പറഞ്ഞയച്ചതിനെതിരെയാണു പ്രതിഷേധം. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.