മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്.

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. വൈതർന പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. 

Read also: ‘കാട്ടിൽ മതി കാട്ടുനീതി’; കടുവയെ പിടിക്കണമെന്ന് ആവശ്യം, മാനന്തവാടിയിൽ പന്തംകൊളുത്തി പ്രകടനം

വിക്കി രക്ഷപ്പെട്ടെങ്കിലും ഇടതു മുട്ടിന് താഴോട്ടുള്ള മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു. രക്തം വാർന്നൊഴുകിയ വിക്കി കുഴഞ്ഞു വീണു. വിക്കിയെ പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നു നാട്ടുകാർ പറഞ്ഞു . സംഭവം പ്രദേശവാസികളെയാകെ ഭയത്തിലാക്കി. 

ADVERTISEMENT

വെള്ളത്തിൽനിന്ന് സ്രാവ് ഉയർന്നു പൊങ്ങുന്നതിന്റെയും വാലിട്ടടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. വിക്കിക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് വിഡിയോ ഫോണിൽ പകർത്തിയത്. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണു പ്രദേശവാസികൾ. ഒരു സ്രാവിനെ നാട്ടുകാർ കൊന്ന് കയറിൽ കെട്ടിത്തൂക്കിയ രീതിയിൽ മറ്റൊരു വിഡിയോയും പുറത്തുവന്നു. 

English Summary:

Maharashtra Man Enters River For Fishing, Shark Bites His Leg