‘ബിജെപി അംഗങ്ങൾ പിടിച്ചു തള്ളി, കാൽമുട്ടിന് പരുക്കേറ്റു’: സ്പീക്കർക്ക് കത്തു നൽകി ഖർഗെ
ന്യൂഡൽഹി∙ ബിജെപി എംപിമാർ ചേർന്നു തന്നെ തള്ളിയിട്ടെന്ന് കാണിച്ച് കത്തു നൽകി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ. ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് ഖർഗെ കത്തു നൽകിരിക്കുന്നത്. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് മടങ്ങിവരുന്നതിനിടെ മകരദ്വാറിലൂടെ നടന്നു വരികയായിരുന്ന തന്നെ ബിജെപി എംപിമാർ ചേർന്ന് തള്ളിയിട്ടുവെന്നാണ് കത്തിൽ പറയുന്നത്. വീണതോടെ മുൻപ് ശസ്ത്രക്രിയ നടത്തിയ കാൽമുട്ടിനു പരുക്ക് പറ്റിയെന്നും കത്തിൽ ഖർഗെ ചൂണ്ടിക്കാട്ടി.
തന്റെ ഒപ്പമുണ്ടായിരുന്ന എംപിമാർ ചേർന്നാണ് തന്നെ എഴുന്നേൽപ്പിച്ച് കസേരയിൽ ഇരുത്തിയത്. തുടർന്ന് മുടന്തി നടന്ന 11 മണിയോടെ സഭയിലെത്തി. തനിക്കെതിരായ അതിക്രമത്തിൽ കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ലോകസഭാ സ്പീക്കറോട് ഖർഗെ ആവശ്യപ്പെട്ടു.