2020-21 വർഷം രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം പതിപ്പിനാണ് ചൊവ്വാഴ്ച ഡൽഹി അതിർത്തിയിൽ തുടക്കമായത്. തിങ്കളാഴ്ച രാത്രി സർക്കാരുമായി കർഷക സംഘടനകളുടെ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കാണാതെ അവസാനിച്ചതോടെ കർഷകർ ട്രാക്ടറുകളുമായി റോഡിലിറങ്ങി. തങ്ങളുടെ അധ്വാനത്തിനും ഉൽപാദിപ്പിക്കുന്ന

2020-21 വർഷം രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം പതിപ്പിനാണ് ചൊവ്വാഴ്ച ഡൽഹി അതിർത്തിയിൽ തുടക്കമായത്. തിങ്കളാഴ്ച രാത്രി സർക്കാരുമായി കർഷക സംഘടനകളുടെ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കാണാതെ അവസാനിച്ചതോടെ കർഷകർ ട്രാക്ടറുകളുമായി റോഡിലിറങ്ങി. തങ്ങളുടെ അധ്വാനത്തിനും ഉൽപാദിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020-21 വർഷം രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം പതിപ്പിനാണ് ചൊവ്വാഴ്ച ഡൽഹി അതിർത്തിയിൽ തുടക്കമായത്. തിങ്കളാഴ്ച രാത്രി സർക്കാരുമായി കർഷക സംഘടനകളുടെ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കാണാതെ അവസാനിച്ചതോടെ കർഷകർ ട്രാക്ടറുകളുമായി റോഡിലിറങ്ങി. തങ്ങളുടെ അധ്വാനത്തിനും ഉൽപാദിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020-21 വർഷം രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം പതിപ്പിനാണ് ചൊവ്വാഴ്ച ഡൽഹി അതിർത്തിയിൽ തുടക്കമായത്. തിങ്കളാഴ്ച രാത്രി സർക്കാരുമായി കർഷക സംഘടനകളുടെ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കാണാതെ അവസാനിച്ചതോടെ കർഷകർ ട്രാക്ടറുകളുമായി റോഡിലിറങ്ങി. തങ്ങളുടെ അധ്വാനത്തിനും ഉൽപാദിപ്പിക്കുന്ന വിളകൾക്കും അർഹമായ പ്രതിഫലം ഉറപ്പാക്കാൻ, താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നല്‍കുക എന്നതാണ് കര്‍ഷകർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. ഇതിനു പുറമെ വിള ഇൻഷുറൻസ്, കർഷകരുടെ കടം എഴുതിത്തള്ളൽ, പെൻഷൻ, 2020ലെ പ്രക്ഷോഭ സമയത്ത് കർഷകർക്ക് നേരെ ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ മുന്നോട്ടു വയ്ക്കുന്നു.

തിരഞ്ഞെടുപ്പ് വർഷം തലസ്ഥാനത്ത് ഇത്തരമൊരു പ്രക്ഷോഭം അരങ്ങേറുമ്പോൾ അതിന് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്ന ബോധ്യം സർക്കാരിനുമുണ്ട്. അതിനാൽ സമരം അധികനാൾ നീളില്ല എന്ന് കരുതാം. ചർച്ചയ്ക്ക് തയാറാണെന്ന് ഇന്നും അറിയിച്ചതിനു പിന്നിലെ കാരണവും മറ്റൊന്നാകാൻ ഇടയില്ല.

ഡൽഹിയിലെ സമരത്തിന്റെ ഭാഗമായി പഞ്ചാബിലെ അമൃത്‌സറിൽ പ്രതിഷേധിക്കുന്ന കർഷകർ. Photo by Narinder NANU / AFP
ADVERTISEMENT

അതേസമയം കർഷക സമരം അരങ്ങേറുന്നത് ഇന്ത്യയിൽ മാത്രമല്ല എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഇറ്റലി, ബെൽജിയം, ഗ്രീസ്, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കർഷക പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. ഓരോ രാജ്യത്തെയും ആവശ്യങ്ങൾ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി കർഷകക്ഷേമം എന്നതു തന്നെയാണ് എല്ലായിടത്തുമുള്ള പ്രതിസന്ധി.

‘ദില്ലി ചലോ’ മാർച്ചിനായി പഞ്ചാബ്– ഹരിയാന അതിർത്തിയിൽ ട്രാക്‌ടറുമായി എത്തിയ കർഷകൻ. ചിത്രം: (PTI Photo)

യൂറോപ്യൻ യൂണിയനിലും യുഎസിലും അടക്കം നിരവധി രാജ്യങ്ങൾ ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നേരിടാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന കർഷകരുടെ സമരം അരങ്ങേറുന്നത്. കാലാവസ്ഥാ വ്യതിയാനവും കീടബാധയും ഉൾപ്പെടെയുള്ള പ്രകൃതിയുടെ വെല്ലുവിളികൾ നിലനിൽക്കെയാണ് അധികാരത്തിലുള്ള ഭരണകൂടങ്ങളുടെ അവഗണനയും കർഷകർ നേരിടേണ്ടി വരുന്നത്. '

ജനുവരി 26നാണ് ഫ്രാൻസിന്റെ ആസ്ഥാനമായ പാരിസിനെ സ്തംഭിപ്പിച്ച് കർഷക പ്രക്ഷോഭം അരങ്ങേറിയത്. ഒരാഴ്ച പിന്നിട്ടപ്പോൾ ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിനു മുന്നിൽ വൻ പ്രതിഷേധവുമായി കർഷകർ ഒത്തുകൂടി. നൂറുകണക്കിന് ട്രാക്ടറുകൾ ബ്രസൽസിലെ റോഡുകളെ സ്തംഭിപ്പിച്ചു. ഇറ്റലിയിലും സ്പെയിനിലും സ്വിറ്റ്സർലൻഡിലും റുമാനിയയിലും പ്രക്ഷോഭങ്ങൾ അരങ്ങേറി. ജർമനിയിൽ ഡീസൽ സബ്സിഡി ഒഴിവാക്കിയതിന്റെ പേരിൽ കർഷകർ ഹൈവേകൾ ഉപരോധിച്ചു. 

തങ്ങളുടെ ഉൽപന്നങ്ങൾക്ക് വൻകിട കമ്പനികൾ ആണ് വില നിശ്ചയിക്കുന്നത് എന്നായിരുന്നു യുഎസിലെ കർഷകരുടെ പരാതി. ബ്രസീലിൽ കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ജൈർ ബൊൽസൊനാരോയ്ക്ക് പരാജയം ഏൽക്കേണ്ടി വന്നത് കർഷകരുടെ പിന്തുണ നേടാനാവാതെ വന്നതോടെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഏതാനും യൂറോപ്യൻ രാജ്യങ്ങൾ കർഷക പ്രക്ഷോഭത്തിലേക്ക് കടന്നതിന് പിന്നിലെ കാരണങ്ങളാണ് ഇനി പറയുന്നത്.

കർഷക മാർച്ച് തടയാൻ ഡൽഹി അതിർത്തിയിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളും കോൺക്രീറ്റ് സ്ലാബുകളും
ADVERTISEMENT

∙ ഫ്രാൻസ് 

ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് ഫ്രാൻസിൽ കർഷക പ്രക്ഷോഭത്തിന് തുടക്കമായത്. ഇമ്മാനുവൽ മക്രോയുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുവച്ച ആനുകൂല്യങ്ങളിൽ തൃപ്തരാവാതെയാണ് ഫ്രാൻസിലെ കർഷകർ തെരുവിലിറങ്ങിയത്. മെച്ചപ്പെട്ട വേതനം, സർക്കാർ ഏജൻസികളുടെ ഇടപെടൽ കുറയ്ക്കുക, വിദേശ ഉൽപന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ പാരിസിലെ ഹൈവേകൾ ഉപരോധിച്ചത്. ജനുവരി 31ന് പ്രതിഷേധങ്ങളിൽ പങ്കെടുത്ത തൊണ്ണൂറോളം കർഷകരെയാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി ഒന്നിന് കർഷകരുടെ പ്രതിസന്ധികൾ കണക്കിലെടുത്ത്, ഫ്രഞ്ച് സർക്കാർ 400 മില്യൻ യൂറോ അനുവദിച്ചതിനു ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. കർഷകർക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അയവു വരുത്തി. വിദേശ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണവും കൊണ്ടുവന്നു.

പാരിസിൽ നടന്ന കർഷക പ്രക്ഷോഭത്തിൽനിന്ന് (Photo: X/ @silaakay_)

∙ ജർമനി

സബ്സിഡി നിഷേധിച്ചതിനു പിന്നാലെ ജനുവരി എട്ടിനാണ് ജർമൻ കർഷകർ ഒരാഴ്ച നീണ്ട ദേശീയ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. കർഷകർക്ക് ഡീസൽ സബ്സിഡി നിരക്കിൽ നൽകിയിരുന്നത് നിർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിൽ കലാശിച്ചു. സബ്സിഡി ഇല്ലാതായാൽ വലിയ കടബാധ്യത നേരിടേണ്ടി വരുമെന്ന യാഥാർഥ്യം കർഷകർക്കിടയിൽ ഭരണ വിരുദ്ധ വികാരം ഉയർത്തി. പ്രതിഷേധം ചർച്ചചെയ്ത് അവസാനിപ്പിച്ചെങ്കിലും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. മാർച്ച് 22 ആണ് ചർച്ചകൾക്കായി കണ്ടെത്തിയ അടുത്ത തീയതി. തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം വീണ്ടും ആരംഭിച്ചേക്കാം.

∙ സ്പെയിൻ

ഫെബ്രുവരി 6നാണ് സ്പാനിഷ് കർഷകർ തങ്ങളുടെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. യൂറോപ്യൻ യൂണിയന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങളാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന കർഷകർക്ക് സർക്കാർ ഉയർന്ന നികുതി ഏർപ്പെടുത്തി. ഇത് കർഷകർക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ചു. രാജ്യവ്യാപകമായി റോഡുകൾ ഉപരോധിച്ചതോടെ സർക്കാർ സുരക്ഷാസേനയെ രംഗത്തിറക്കി. ഫെബ്രുവരി പത്തോടെ സമരം വലിയ തോതിലുള്ള സംഘർഷത്തിലേക്ക് നീങ്ങി. മാഡ്രിഡിൽ കർഷകരും ട്രക്ക് ഡ്രൈവർമാരും ഒരു ഭാഗത്തും പോലീസ് മറുവശത്തും അണിനിരന്നു. സർക്കാരും കർഷകരും തമ്മിലുള്ള പോരാട്ടത്തിന് ഇനിയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

മാഡ്രിഡിൽ നടന്ന കർഷക പ്രക്ഷോഭത്തിൽനിന്ന് (Photo: X/ @AgrilandIreland)

∙ ഇറ്റലി

കർഷകർക്ക്  നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് ഇറ്റലിയിലെ കർഷകരെ സർക്കാരിനെതിരെ തിരിച്ചത്. യൂറോപ്യൻ യൂണിയന്റെ കാർഷിക നയങ്ങൾ ഇവിടെയും വില്ലനായി. റോം ഉൾപ്പെടെയുള്ള നഗരങ്ങൾ വൻതോതിലുള്ള പ്രതിഷേധങ്ങൾക്ക് വേദിയായി. പ്രതിഷേധത്തിന്റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

ADVERTISEMENT

∙ ബെൽജിയം

നികുതിയിലും ഉൽപാദന ചെലവിലുണ്ടായ വൻവർധനയാണ് ബെൽജിയത്തിൽ കർഷകരെ തെരുവില്‍ ഇറക്കുന്നതിന് പ്രേരണയായത്. ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിനു മുന്നിൽ കർഷകർ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രധാന നഗരങ്ങളിൽ എല്ലാം കർഷകർ ഒത്തുകൂടിയെങ്കിലും പരിഹാര നടപടികൾ സ്വീകരിക്കാനോ ചർച്ച നടത്താനോ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ബ്രസൽസിൽ നടന്ന കർഷക പ്രക്ഷോഭത്തിൽനിന്ന് (Photo: X/ @BrusselsTimes)

∙ ഗ്രീസ്

കാലാവസ്ഥാ വ്യതിയാനത്തേത്തുടർന്നുണ്ടായ കൃഷിനാശത്തിൽ കർഷകർക്ക് സഹായം നൽകാത്തതും സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തതാണ് ഗ്രീസിലെ കർഷകര്‍ക്ക് തിരിച്ചടിയായത്. ഫെബ്രുവരി രണ്ടിന് ഡീസലിന് ഒരു വർഷത്തേക്ക് കൂടി സബ്സിഡി നൽകാമെന്ന് സർക്കാർ ഉറപ്പു നൽകി. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട വിളകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവാത്തത് കർഷകർക്ക് അനിഷ്ടമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6ന് നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ പരിഹാരം കാണുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ അത് ഇനിയും നീണ്ടുപോവുകയാണ്.

ആഗോള സമ്പദ് വ്യവസ്ഥയിൽ കാർഷിക വിളകളുടെ സംഭാവന വളരെ തുച്ഛമാണ്. വികസിത രാജ്യങ്ങൾ സേവന മേഖലയിൽ നിന്നും വ്യവസായിക മേഖലയിൽ നിന്നുമാണ് ഏറ്റവുമധികം വരുമാനം നേടുന്നത്. യൂറോപ്യൻ യൂണിയന്റെ ജിഡിപിയിൽ രണ്ട് ശതമാനവും യുഎസിൽ ഒരു ശതമാനവും മാത്രമാണ് കാർഷിക വിളകളുടെ സംഭാവന. എന്നാൽ കർഷകർ ഇല്ലാത്ത സ്ഥിതി വിശേഷം ചിന്തിക്കാൻ പോലും ഇന്ന് ഒരു രാജ്യത്തിനും സാധ്യമല്ല. ലോകത്തിലെ 780 കോടിയിലധികമുള്ള ജനസംഖ്യയിൽ ഏറിയ പങ്കും കർഷകരെ ആശ്രയിച്ചാണ് തങ്ങളുടെ പശിയകറ്റുന്നത്. അതിനാൽ തന്നെ കർഷകരുടെ ആശങ്കകൾക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കുണ്ട്.

English Summary:

Not just in India, farmers facing difficulties across the globe