കൊച്ചി∙ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന

കൊച്ചി∙ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിനാണ് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്. പൊതുജനസുരക്ഷ കണക്കിലെടുത്തും മുൻകാല അപകടങ്ങളുടെ സാഹചര്യത്തിലും കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫിസർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലുമാണു നടപടിയെന്നു കലക്ടർ അറിയിച്ചു. 

Read also: അനുമതി ഇല്ലാതെ വെടിക്കെട്ട്: തെക്കുംപുറം കരയോഗ ഭാരവാഹികൾ കസ്റ്റഡിയിൽ, പിടിയിലായത് മൂന്നാറിൽനിന്ന്

ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ശ്രീ മരട്ടിൽ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ അപേക്ഷയിൽ വിശദമായ അന്വേഷണത്തിന് ശേഷമാണ് അനുമതി നിരസിച്ച് ഉത്തരവിറക്കിയത്. 

ADVERTISEMENT

ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിന്റെ കിഴക്കു വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടിന്റെ തെക്കുവശം മാങ്കായിൽ സ്കൂളും ഐടിഐയുടെ പുതിയ കെട്ടിടവും ഉണ്ട്. ഗ്രൗണ്ടിൽ നിയമങ്ങൾ പാലിച്ചു വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. ഗ്രൗണ്ടിനോട് ചേർന്ന് താമസ കെട്ടിടങ്ങളും മറ്റു വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. 

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ഫയർ വർക്സ് ഡിസ്പ്ലേ വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂൾ പരിസരവുമാണ്. ഇവയ്ക്ക് ഡിസ്പ്ലേ ഏരിയയിൽ നിന്ന് 50-60 മീറ്റർ അകലമേ കാണുന്നുള്ളൂ. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അപേക്ഷയിൽ ആവശ്യപ്പെട്ട തരത്തിലുള്ള വെടിക്കെട്ട് ഒഴിവാക്കേണ്ടതാണെന്ന തീരുമാനത്തിലെത്തിയതെന്ന് കലക്ടർ അറിയിച്ചു. 

English Summary:

District administration deny permission to conduct fireworks at Maradu Kottaram Bhagavathy Temple