അനുമതി ഇല്ലാതെ വെടിക്കെട്ട്: തെക്കുംപുറം കരയോഗ ഭാരവാഹികൾ കസ്റ്റഡിയിൽ, പിടിയിലായത് മൂന്നാറിൽനിന്ന്
കൊച്ചി∙ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയെന്ന് കേസിൽ തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ അർധരാത്രി 12 മണിയോടെ കസ്റ്റഡിയിൽ എടുത്തത്.

കൊച്ചി∙ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയെന്ന് കേസിൽ തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
തെക്കുപുറം കരയോഗം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ഒ.പി. ബാലചന്ദ്രൻ, സെക്രട്ടറി സന്തോഷ് ചാലിയത്ത്, കൃഷ്ണൻകുട്ടി നായർ രേവതി, അരുൺ കല്ലാത്ത് തുടങ്ങി 9 പേരാണ് കസ്റ്റഡിയിൽ ഉള്ളത്. അതേ സമയം ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ല എന്നു ഇവർ പറഞ്ഞു.
ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി വടക്കുപുറം കരയോഗത്തിന്റെ സ്ഥലത്താണ് അപകടം ഉണ്ടായത്. റെഡിമെയ്ഡ് പടക്കങ്ങൾ ഉപയോഗിച്ച് തെക്കുപുറം കരയോഗത്തിന്റെ വെടിക്കെട്ട് ശാന്തമായിട്ടാണ് നടന്നത് എന്നും ഇവർ പറയുന്നു.
അതേസമയം രണ്ടു പേരുടെ മരണത്തിനിടയാക്കിയ തൃപ്പൂണിത്തുറ പടക്കപ്പുര സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. സബ് കലക്ടർ കെ. മീരയ്ക്കാണ് അന്വേഷണച്ചുമതല. സംഭവസ്ഥലത്തുനിന്നു ഫൊറൻസിക് ഉദ്യോഗസ്ഥർ ശേഖരിച്ച സാംപിളുകൾ ലാബിലേക്ക് അയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ലാബിലാകും പരിശോധനയെന്നു സൂചനയുണ്ട്.