കോഴിക്കോട്∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മാസ്റ്റർ ബ്രെയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി വധം നടപ്പാക്കിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കൊലപാതകം വഴിതിരിച്ചു വിടാൻ സിപിഎം ശ്രമിച്ചു. എല്ലാ പ്രതികളും ഇപ്പോഴും ശിക്ഷിക്കപ്പട്ടിട്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന കൊലപാതകത്തിൽ അവരുടെ പങ്ക് വ്യക്തമാക്കുന്നതാണ്. പാർട്ടി ആ തെറ്റ് ഏറ്റെടുത്തു. രാഷ്ട്രീയ ധാർമികത ഉണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി നേതൃത്വം തുറന്നു പറയണം. മോഹനന് സംശയത്തിന്റെ ആനുകൂല്യമാണ് ലഭിച്ചത്.

ADVERTISEMENT

പിണറായിയുടെ സമ്മതത്തോടെയല്ലാതെ ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യാൻ സാധിക്കില്ല. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാൻ ശ്രമിച്ചു. ഫോൺ കോൾ വിവരങ്ങൾ നൽകാൻ ടെലികോം കമ്പനികൾ തയാറാകാതെ വന്നതോടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നു. ടിപി വധവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമയ്ക്ക് പൂർണ പിന്തുണ നൽകുന്നു.‌

∙ ‘മന്ത്രി ശശീന്ദ്രൻ രാജിവയ്ക്കണം’

വയനാട് ജില്ലയിൽ ഇത്രയും പേർ വന്യമൃഗ ആക്രമണത്തിൽ മരിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വനംമന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഈ വീടുകൾ സന്ദർശിക്കാത്തത് മരിച്ച വ്യക്തികളോടു കാണിക്കുന്ന അനാദരവാണെന്നും ചെന്നിത്തല പറഞ്ഞു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

ജില്ലയിലെ വന്യജീവി ആക്രമണങ്ങളെപ്പറ്റിയുള്ള വിഷയങ്ങൾ സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. വയനാട്ടിൽ മെഡിക്കൽ കോളജ് എന്നത് ബോർഡ് മാത്രമേയുള്ളു. വന്യജീവി ആക്രമത്തിൽ പരുക്കേറ്റവർക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് മരണകാരണം. കുടുംബനാഥൻ നഷ്ടമാകുന്നതോടെ കുടുംബം അനാഥമാകുകയാണ്. അതിനാൽ ആ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രദേശത്തെ രൂക്ഷമായ വന്യ മൃഗശല്യം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Ramesh Chennithala Accuses CM Pinarayi Vijayan as the Brain Behind Chandrasekaran's Killing

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT