മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തോക്കുമായി ക്രിമിനൽ കേസ് പ്രതി; ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എയർപിസ്റ്റളുമായി എത്തിയയാൾ ഓടി രക്ഷപ്പെട്ടു. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്. തോക്കുമായി അത്യാഹിത വിഭാഗത്തിൽ കയറുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കായി മെഡിക്കൽ കോളജ് പോലീസ് അന്വേഷണം

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എയർപിസ്റ്റളുമായി എത്തിയയാൾ ഓടി രക്ഷപ്പെട്ടു. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്. തോക്കുമായി അത്യാഹിത വിഭാഗത്തിൽ കയറുകയായിരുന്നു. സതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇയാൾക്കായി മെഡിക്കൽ കോളജ് പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം.
അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു. രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. ഇത് പിടിച്ചു വാങ്ങി. ഈ സമയം ഇയാൾ ഓടി രക്ഷപ്പെട്ടു. പിസ്റ്റൾ പോലീസിന്റെ കസ്റ്റഡിയിലാണ്.