തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. എറണാകുളത്തുനിന്നും നാഗർകോവിലിൽനിന്നും മെമു സ്പെഷൽ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം - കൊല്ലം, നാഗർകോവിൽ - തിരുവനന്തപുരം സെക്‌ഷനുകളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം - തിരുവനന്തപുരം സെൻട്രൽ സ്പെഷൽ മെമു ട്രെയിൻ ഞായറാഴ്ച പുലർച്ചെ 1.45ന് എറണാകുളത്തുനിന്നു പുറപ്പെട്ട് രാവിലെ ആറരയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പിറവം റോഡ് 2.19, വൈക്കം റോഡ് 2.26, ഏറ്റുമാനൂർ 2.42, കോട്ടയം 02.55, ചങ്ങനാശേരി 3.03, തിരുവല്ല 3.13, ചെങ്ങന്നൂർ 3.24, മാവേലിക്കര 3.37, കായംകുളം 3.47, കരുനാഗപ്പള്ളി 4.03, കൊല്ലം 4.40, മയ്യനാട് 4.55, പരവൂർ 5.00, വർക്കല 5.11, കടയ്ക്കാവൂർ 5.22, ചിറയിൻകീഴ് 5:27, മുരുക്കുംപുഴ 5.35, കണിയാപുരം 5.39, കഴക്കൂട്ടം 5.45, കൊച്ചുവേളി 5.53, തിരുവനന്തപുരം പേട്ട 5.59 എന്നിവിടങ്ങളിലാണു ട്രെയിനിനു സ്റ്റോപ്പുകൾ.

ADVERTISEMENT

സ്പെഷൽ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെൻട്രലിൽനിന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്കായിരിക്കും. തുടർന്ന് രാത്രി 8.15ന് എറണാകുളത്ത് എത്തിച്ചേരും. നാഗർകോവിലിൽനിന്നും തിരുവനന്തപുരത്തേക്ക് 25നു സ്പെഷൽ മെമു സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 2.15നാണ് ട്രെയിൻ നാഗർകോവിലിൽനിന്നും പുറപ്പെടുക.

നാഗർകോവിൽ 2.15, ഇരണിയൽ 2.34, കുഴിത്തുറ 2.50, പാറശാല 3.01, നെയ്യാറ്റിൻകര 3.12 സ്റ്റോപ്പുകൾ പിന്നിട്ടാണ് സ്പെഷൽ മെമു സർവീസ് 3:32ന് തിരുവനന്തപുരം സെൻട്രലിൽ എത്തുക. സ്പെഷൽ ട്രെയിനുകൾക്കു പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരു - തിരുവനന്തപുരം എക്സ്‌പ്രസിന് (16348) പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പരവൂരിൽ പുലർച്ചെ 2:44നും വർക്കലയിൽ 2:55നും കടയ്ക്കാവൂരിൽ 3.06നുമാണ് ട്രെയിൻ എത്തുക.

ADVERTISEMENT

ഗാന്ധിധം - നാഗർകോവിൽ എക്സ്‌പ്രസിനു (016355) പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും, അമൃത എക്സ്‌പ്രസിന് (16344) പരവൂരിലും ചിറയിൻകീഴിലും, 16603 മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും, 12695 ഡോ.എംജിആർ ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിന് ചിറയിൻകീഴിലും അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

English Summary:

Attukal pongala special trains