കൊൽക്കത്ത ∙ സന്ദേശ്ഖാലി വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്

കൊൽക്കത്ത ∙ സന്ദേശ്ഖാലി വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ സന്ദേശ്ഖാലി വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ സന്ദേശ്ഖാലി വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാൻ രംഗത്ത്. തന്റെ മണ്ഡലത്തിലെ ജനങ്ങളെ നല്ല രീതിയിൽ തന്നെയാണ് സേവിച്ചതെന്നും പാർട്ടിയുടെ മാർഗരേഖ അതേപോലെ പാലിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സന്ദേശ്ഖാലിയിൽ സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടികളും മുഖ്യമന്ത്രി മമതാ ബാനർജി സ്വീകരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു നുസ്രത്തിന്റെ പരാമർശം. ബംഗാളിലെ ബസിർഹട്ടിൽനിന്നുള്ള എംപിയാണ് നുസ്രത്.

Read also: സന്ദേശ്ഖാലി സന്ദർശിക്കാനെത്തിയ ഫാക്ട് ചെക്ക് സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രതിഷേധം

സന്ദേശ്ഖാലിയിലെ ജനങ്ങളെ മറന്നുവെന്ന് ആരോപിക്കുന്ന ഒരു പത്ര കട്ടിങ്ങും നുസ്രത് പങ്കുവച്ചു. ‘‘ഇത്തരം ആരോപണങ്ങൾ ഹൃദയഭേദകമാണ്. സ്ത്രീയെന്ന നിലയിലും പൊതുപ്രവർത്തക എന്ന നിലയിലും പാർട്ടിയുടെ നിർദേശങ്ങൾ പാലിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്ത ആളാണ് ഞാൻ. സന്ദേശ്ഖാലി വിഷയത്തിൽ മുഖ്യമന്ത്രി സഹായം എത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സന്തോഷത്തിലും ദുഃഖത്തിലും എല്ലാം മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പമാണ് ഞാൻ നിന്നത്. 

ADVERTISEMENT

നമ്മുടെ സർക്കാരിൽ എല്ലാവർക്കും വിശ്വാസം ഉണ്ടാകണമെന്നാണ് ഞാൻ പറയുന്നത്. തെറ്റായ എന്തും സർക്കാർ ഇല്ലാതാക്കും എന്ന വിശ്വാസം വേണം. പരസ്പരം പഴിചാരാതെ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രാധാന്യം. അതുകൊണ്ട് എല്ലാം രാഷട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കുക’’– നുസ്രത്ത് എക്സിൽ കുറിച്ചു. 

2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം നുസ്രത് സന്ദേശ്ഖാലി സന്ദർശിച്ചിട്ടേ ഇല്ലെന്നാണ് ജനങ്ങൾ പറയുന്നതെന്നാണ് റിപ്പോർട്ട്. സന്ദേശ്ഖാലി വിഷയത്തിൽ ബിജെപിയും ഇവർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 14ന് ഭർത്താവിനൊപ്പം നുസ്രത് ജഹാൻ ഫോട്ടോഷൂട്ട് നടത്തുന്ന വിഡിയോ പങ്കുവച്ചാണ് ബിജെപി വിമർശനം ഉന്നയിച്ചത്. ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമ പരാതി ഉൾപ്പെടെ ഉന്നയിച്ച് സ്ത്രീകൾ‌ സമരം ചെയ്യുമ്പോൾ, തൃണമൂൽ കോൺഗ്രസ് നേതാവ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമർശനം. 

ADVERTISEMENT

ഒരു മാസം മുൻപ്, റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)  തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട് പരിശോധിക്കാൻ എത്തിയതിനു പിന്നാലെയാണ് സന്ദേശ്ഖാലിയിൽ സംഘർഷം തുടങ്ങിയത്. ഷാജഹാൻ ഷെയ്ഖിനെ പിന്തുണയ്ക്കുന്ന ജനക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. പിന്നാലെ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതകളടക്കം പ്രതിഷേധം തുടങ്ങി.

ചൂലും മുളവടികളുമായി നൂറുകണക്കിനു സ്ത്രീകളാണ് രംഗത്തുള്ളത്. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഷാജഹാൻ ഷെയ്ഖും അനുചരരും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജില്ലാ പഞ്ചായത്ത് പരിഷത്ത് അംഗം കൂടിയായ ഷാജഹാൻ ഷെയ്ഖ് ആണ് ഇന്ത്യ-ബംഗ്ലദേശ് അതിർത്തിപ്രദേശമായ സന്ദേശ്ഖാലിയെ നിയന്ത്രിക്കുന്നത്.

English Summary:

"I've Served People": Trinamool MP Breaks Silence Over Sandeskhali Row