‘സിൻജോ തലവെട്ടുമെന്ന് അവർ പറഞ്ഞു, അവനെ കിട്ടിയാൽ ബാക്കി കിട്ടും; സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ തീർത്തതാണ്’
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ സിദ്ധാർഥനെ ഏറ്റവും ക്രൂരമായി ആക്രമിച്ചത് ഇന്ന് അറസ്റ്റിലായ സിൻജോ ജോൺസൺ ആണെന്ന് പിതാവ് ടി.ജയപ്രകാശ്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾ ക്രൂരമായി ആക്രമിച്ചതിനെ തുടർന്നാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ സിദ്ധാർഥനെ ഏറ്റവും ക്രൂരമായി ആക്രമിച്ചത് ഇന്ന് അറസ്റ്റിലായ സിൻജോ ജോൺസൺ ആണെന്ന് പിതാവ് ടി.ജയപ്രകാശ്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾ ക്രൂരമായി ആക്രമിച്ചതിനെ തുടർന്നാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൾ അറസ്റ്റിലായതിൽ സന്തോഷമല്ല, സംതൃപ്തി തോന്നുന്നതായി ജയപ്രകാശ് പറഞ്ഞു. അന്വേഷണം പ്രധാന പ്രതികളിലേക്ക് എത്തണം. എറ്റവും ക്രൂരമായി മകനെ ആക്രമിച്ചത് സിൻജോ ആണ്. അത് കോളജിലെ എല്ലാപേർക്കും അറിയാം. അവന്റെ നല്ല സുഹൃത്തുക്കൾ അക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. സിൻജോയെ കിട്ടികഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങളും കിട്ടും.
Read also: സിദ്ധാർഥന്റെ മരണം: മുഖ്യപ്രതി സിൻജോ ഉൾപ്പെടെ 3 പേർ കൂടി പിടിയിൽ
സിൻജോയെ നേരിട്ട് അറിയില്ല. മകന്റെ സുഹൃത്തുക്കളാണ് സിൻജോയുടെ കാര്യം പറഞ്ഞത്. കോളജിലെ രണ്ട് പെൺകുട്ടികളും ആൺകുട്ടികളും മരണദിവസം വീട്ടിൽവന്നിരുന്നു. കാര്യം പറയാതെ പോയാൽ സമാധാനം കിട്ടില്ലെന്ന് വിദ്യാർഥികൾ തന്നോടു പറഞ്ഞു. സ്വയം വഞ്ചിക്കപ്പെടുന്നതു പോലെയാകും, അതിനാൽ പറഞ്ഞേ പറ്റൂ എന്നാണ് വിദ്യാർഥികൾ പറഞ്ഞത്. പുറത്തു പറഞ്ഞാൽ സിൻജോ തലവെട്ടുമെന്നും പറഞ്ഞു.
സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ തീർത്തതാണ്, നിയമപരമായി പോരാടണമെന്ന് പറഞ്ഞ് കുട്ടികൾ പോയി. അതിനുശേഷമാണ് സിൻജോ ആരാണെന്ന് അന്വേഷിച്ചത്. ഏറ്റവും ക്രൂരമായി സിദ്ധാർഥനെ ആക്രമിച്ച ആളുകളെയാണ് പാർട്ടി സംരക്ഷിച്ചത്. സിദ്ധാർഥന് നീതി കിട്ടാൻ എന്താണ് എസ്എഫ്ഐ സമരം ചെയ്യാത്തത്. കുറ്റവാളിയെ കണ്ടു പിടിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. പാർട്ടി നോക്കാതെ കൂടെ നിൽക്കുമെന്ന് സിപിഎം പറയുന്നുണ്ടെങ്കിൽ എന്തു കൊണ്ടാണ് സമരം ചെയ്യാത്തതെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
ബന്ധുവീട്ടിൽനിന്നാണ് സിൻജോ പിടിയിലായതെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ ബന്ധുവും കേസിൽ പ്രതിയാകണം. ലുക്കൗട്ട് നോട്ടിസ് ഇറക്കിയ പ്രതിയാണ് സിൻജോ. മറ്റൊരു പ്രതി കാശിനാഥനെയും ഒളിവിൽ കഴിയാൻ വീട്ടുകാർ സഹായിച്ചെങ്കിൽ അവരും പ്രതിയാകണം. കുറ്റവാളികളെ ഒളിപ്പിക്കുന്നത് തെറ്റാണ്. നേരിട്ട് കേസിലെ പ്രതിയല്ലെങ്കിലും, പ്രതികളെ സഹായിക്കുന്നവരെയും കുറ്റവാളികളായി കണക്കാക്കണം.
പ്രതികൾക്ക് സിപിഎമ്മിന്റെ സഹായം തുടക്കം മുതലുണ്ട്. അവരുടെ വിദ്യാർഥി സംഘടനയാണ് എസ്എഫ്ഐ. കോളജിൽ വേറെ സംഘടനയില്ല. എസ്എഫ്ഐയുടെ വെറും പ്രവർത്തകരല്ല, നേതാക്കളാണ് കേസിൽ ഉൾപ്പെട്ടത്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ടാകാം. അത് അവരുടെ രീതി. വലിയ കുറ്റം ചെയ്താലും പാർട്ടി സംരക്ഷിക്കും. എസ്എഫ്ഐ നേതാക്കളെ പാർട്ടി കൈവിട്ടാൽ കോളജിലെ ഭരണം പോകും. നേതാക്കളെ അറസ്റ്റു ചെയ്താൽ കുട്ടി സഖാക്കൾക്കു തോന്നും ഇനി രക്ഷയില്ല വേറെ യൂണിയൻ ഉണ്ടാക്കാമെന്ന്. അതുകൊണ്ട് നേതാക്കളെ ഏതറ്റംവരെയും സംരക്ഷിക്കും.
സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നില്ലെന്നു ജയപ്രകാശ് പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ അപ്പോൾ പറയും. ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ വിശ്വസിക്കുന്നു. പ്രതികൾക്കെതിരെ ചുമത്തിയത് നിസ്സാര ചാർജാണോ എന്നു നോക്കേണ്ടതുണ്ട്. പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹതയുണ്ട്. കീഴടങ്ങിക്കോ രക്ഷിക്കാമെന്ന് നേതാക്കൾ പറഞ്ഞതനുസരിച്ചാണ് കീഴടങ്ങിയതെങ്കിൽ വകുപ്പുകൾ ദുർബലമാണോ എന്നു പരിശോധിക്കണം.