ബിജെപിക്ക് അമിത പ്രതീക്ഷകളില്ലാത്ത എറണാകുളത്ത് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിവച്ചതെന്ത്?; വരുമോ ഒരു ‘സർപ്രൈസ് കാൻഡിഡേറ്റ്’?
കൊച്ചി∙ ബിജെപിയെ സംബന്ധിച്ചിടത്തോളം ‘എ’ ക്ലാസ് മണ്ഡലം എന്ന പേരോ വിജയം എന്ന അമിത പ്രതീക്ഷയോ ഇല്ലാത്ത സീറ്റാണ് എറണാകുളം. കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ 12 എണ്ണത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം ആദ്യഘട്ടത്തിൽ ഉണ്ടായില്ല. എറണാകുളത്ത് മത്സരിച്ചേക്കുമെന്ന് കരുതിയിരുന്ന അനിൽ ആന്റണിയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയതോടെ ഇനി ആര് എന്ന ചോദ്യമാണ് ബാക്കി.

കൊച്ചി∙ ബിജെപിയെ സംബന്ധിച്ചിടത്തോളം ‘എ’ ക്ലാസ് മണ്ഡലം എന്ന പേരോ വിജയം എന്ന അമിത പ്രതീക്ഷയോ ഇല്ലാത്ത സീറ്റാണ് എറണാകുളം. കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ 12 എണ്ണത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം ആദ്യഘട്ടത്തിൽ ഉണ്ടായില്ല. എറണാകുളത്ത് മത്സരിച്ചേക്കുമെന്ന് കരുതിയിരുന്ന അനിൽ ആന്റണിയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയതോടെ ഇനി ആര് എന്ന ചോദ്യമാണ് ബാക്കി. ആദ്യ പന്ത്രണ്ടു പേരിൽത്തന്നെ മൂന്നു വനിതാ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയ സാഹചര്യത്തില്‍ നാലാമതൊരു വനിതയെ കൂടി കളത്തിലിറക്കാനുള്ള സാധ്യത തീർത്തും വിരളം. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ എറണാകുളം മണ്ഡലത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണന് ഒടുവിൽ നറുക്കു വീഴാനാണ് സാധ്യത.
എറണാകുളം മണ്ഡലത്തില്‍ എൽഡിഎഫ് അധ്യാപികയായ കെ.ജെ. ഷൈനിനെ സ്ഥാനാർഥിയാക്കി നേരത്തേ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എംപി ഹൈബി ഈഡൻ തന്നെ ഇവിടെ മത്സരിക്കും. യുഡിഎഫിന്റെയും പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാൽ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്കപ്പുറം ബിെജപി സ്ഥാനാർഥിയുടെ കാര്യത്തിലാണ് ഇതുവരെ തീരുമാനമുണ്ടാകാത്തത്. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം ഏറെ ദിവസം ചർച്ച ചെയ്തെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ബിജെപി.
ഇതിനിടെ വനിതാ നേതാക്കളെ രംഗത്തിറക്കാൻ ബിജെപി ആലോചിക്കുന്നു എന്ന പ്രചാരണവും ശക്തമായിരുന്നു. ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനീത ഹരിഹരൻ, യുവമോർച്ച നേതാവ് സ്മിത മേനോൻ, സംസ്ഥാന സമിതി അംഗം സി.വി. സജിനി തുടങ്ങിയവരുടെ പേരുകളാണ് ഇക്കൂട്ടത്തില്‍ മുന്നിൽ നിന്നത്. എന്നാൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ, പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യൻ, കാസർകോട് എം.എൽ. അശ്വിനി എന്നിങ്ങനെ മൂന്നു വനിതകളെ അണിനിരത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇനി ഒരാളെക്കൂടി മത്സരിപ്പിക്കാൻ സാധ്യതയില്ലെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അങ്ങനെയെങ്കിൽ ബിജെപി സംസ്ഥാന നേതാവ് എ.എൻ. രാധാകൃഷ്ണൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവർക്കാണ് കൂടുതല്‍ സാധ്യത. 2014ലും 2009ലും എ.എൻ. രാധാകൃഷ്ണനായിരുന്നു എറണാകുളത്ത് ബിജെപി സ്ഥാനാർഥി. 2014ൽ രാധാകൃഷ്ണന് കിട്ടിയത് 99,003 വോട്ടുകള്‍. അന്ന് 87,047 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.വി.തോമസ് അഞ്ചാം തവണയും ലോക്സഭയിലേക്ക് വിജയിച്ചു. 2009ൽ രാധാകൃഷ്ണന് കിട്ടിയത് 52,968 വോട്ടുകൾ. വീണ്ടും എറണാകുളത്ത് മത്സരിക്കുന്നതിന് രാധാകൃഷ്ണൻ ശ്രമം നടത്തുന്നതായി പാർട്ടി വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, സമുദായ സമവാക്യങ്ങളാണ് കെ.എസ്. രാധാകൃഷ്ണന് തുണയാവുക. വൈപ്പിൻ, പറവൂര്‍ മേഖലയിലെ ധീവര വോട്ടുകളും തൃപ്പൂണിത്തുറയില്‍ നിന്നുള്ള ഒരു വിഭാഗം വോട്ടുകളും സമാഹരിക്കാൻ കെ.എസ്. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്വം സഹായിച്ചേക്കാം. എന്നാൽ മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാമായിരുന്ന ഒരു മണ്ഡലമായിട്ടു കൂടി ബിജെപി അതിനു തയാറായിട്ടില്ല. അതുകൊണ്ടു തന്നെ ഒരു സർപ്രൈസ് സ്ഥാനാർഥി വന്നാലും അത്ഭുതപ്പെടാനില്ല.