കോഴിക്കോട് ∙ തെരുവിൽ മൃതദേഹംവച്ച് സമരം ചെയ്യുകയും അർഹമായ സഹായങ്ങൾക്കുവേണ്ടി വിലപേശുകയും ചെയ്യേണ്ട ഗതികേടിലേക്ക് ഒരു ജനസമൂഹം എത്തിയതിന്റെ തെളിവാണ് അടുത്തിടെ കേരളത്തിൽ ആവർത്തിക്കുന്നത്. കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹം വച്ച് പൊലീസും നാട്ടുകാരും

കോഴിക്കോട് ∙ തെരുവിൽ മൃതദേഹംവച്ച് സമരം ചെയ്യുകയും അർഹമായ സഹായങ്ങൾക്കുവേണ്ടി വിലപേശുകയും ചെയ്യേണ്ട ഗതികേടിലേക്ക് ഒരു ജനസമൂഹം എത്തിയതിന്റെ തെളിവാണ് അടുത്തിടെ കേരളത്തിൽ ആവർത്തിക്കുന്നത്. കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹം വച്ച് പൊലീസും നാട്ടുകാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തെരുവിൽ മൃതദേഹംവച്ച് സമരം ചെയ്യുകയും അർഹമായ സഹായങ്ങൾക്കുവേണ്ടി വിലപേശുകയും ചെയ്യേണ്ട ഗതികേടിലേക്ക് ഒരു ജനസമൂഹം എത്തിയതിന്റെ തെളിവാണ് അടുത്തിടെ കേരളത്തിൽ ആവർത്തിക്കുന്നത്. കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹം വച്ച് പൊലീസും നാട്ടുകാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തെരുവിൽ മൃതദേഹംവച്ച് സമരം ചെയ്യുകയും അർഹമായ സഹായങ്ങൾക്കുവേണ്ടി വിലപേശുകയും ചെയ്യേണ്ട ഗതികേടിലേക്ക് ഒരു ജനസമൂഹം എത്തിയതിന്റെ തെളിവാണ് അടുത്തിടെ കേരളത്തിൽ ആവർത്തിക്കുന്നത്. കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹം വച്ച് പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് വടംവലി നടത്തുന്ന കാഴ്ച കേരളത്തെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് കേരളത്തിലെ മലയോര ജനത ഇങ്ങനെ പ്രതിഷേധിക്കുന്നത്?

മന്ത്രിമാരുടെ സംഘം അജീഷിന്റെ വീട്ടിൽ എത്തിയപ്പോൾ (മനോരമ ചിത്രം)
പുലിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ, ചുളിക്ക മുല്ലപ്പള്ളി യാഹുവിന്റെ പശുവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

∙ സമരം ചെയ്താൽ മാത്രം സഹായം

കേരളത്തിലെ മലയോര മേഖലയിൽ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമാണ്. മരപ്പട്ടിയുടെ മൂത്രം പ്രശ്നമായ അധികാരികളുടെ നാട്ടിൽ, ആനച്ചൂര് അടിക്കുമ്പോൾ ശ്വാസമടക്കി ഹൃദയമിടിപ്പ് പോലും പുറത്തുവരാതിരിക്കാൻ പാടുപെടുന്ന ജനങ്ങളുടെ ഭീതി മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നതെങ്ങനെ എന്ന ചോദ്യം ഉയരുന്നു. വയനാട്ടിലും ഇടുക്കിയിലുമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണം. ഈ വർഷം 7 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ഈ രണ്ട് ജില്ലകളിലുമായി കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് പേരും ഇടുക്കി ജില്ലക്കാരാണ്. രണ്ട് പേർ വയനാട്ടുകാരും. ഇതിൽ മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചത് 50,000 രൂപ മാത്രം. 10 ലക്ഷം രൂപ ധനസഹായം ലഭിക്കാൻ അർഹതയുള്ളവരെയാണ് 50,000 കൊടുത്ത് സർക്കാർ ഒതുക്കിയത്. കഴിഞ്ഞ വർഷങ്ങളിലെ കണക്ക് കൂടി എടുത്താൽ നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടെ സംഖ്യ ഇനിയും കൂടും.

ADVERTISEMENT

Read Also: കാട്ടാനയാക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു; വിതുമ്പലോടെ ഒരു നാട്...

തുച്ഛമായ നഷ്ടപരിഹാരം നൽകി കുടുംബാംഗങ്ങളെ വർഷങ്ങളോളം ഓഫിസുകളിലേക്കു നടത്തിക്കാനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിക്കുന്നത്. ന്യായമായും കിട്ടാനുള്ള പണം ലഭിക്കണമെങ്കിൽ മൃതദേഹം വച്ച് സമരം ചെയ്യേണ്ട അവസ്ഥയാണിപ്പോൾ. കഴിഞ്ഞ നവംബറിൽ വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞവറാന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നൽകി. ബാക്കിയുള്ള 5 ലക്ഷത്തിനായി കുഞ്ഞവറാന്റെ കുടുംബം മാസങ്ങളോളം ഓഫിസുകൾ കയറി ഇറങ്ങിയിട്ടും നടപടിയുണ്ടായില്ല. വയനാട്ടിൽ അടിക്കടി രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയുണ്ടായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് കുടുംബങ്ങൾക്ക് 10 ലക്ഷം ഉടൻ നൽകാമെന്ന് ധാരണയായി. ഇതിന് പിന്നാലെ കുഞ്ഞവറാന്റെ കുടുംബം വീണ്ടും ഓഫിസുകളിലെത്തി. മാർച്ച് നാലിന് മുമ്പ് പണം അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും കിട്ടിയില്ല. 

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുടുംബാംഗങ്ങളോടു സംസാരിക്കുന്നു. (ഫോട്ടോ: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)
ബത്തേരി–പുൽപള്ളി റൂട്ടിൽ പാമ്പ്ര എസ്റ്റേറ്റിന് സമീപം റോഡിൽ കണ്ട കടുവ

∙ മൃതദേഹം അവസാന ആയുധം

വയനാട്ടിലും ഇടുക്കിയിലുമെല്ലാം ഇതിന് മുമ്പും നിരവധിപ്പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും മൃതദേഹവുമായി റോഡിലിറങ്ങി സമരവും സംഘർഷവും ഉണ്ടാകുന്ന സാഹചര്യം ഉടലെടുത്തിരുന്നില്ല. സർക്കാർ പ്രതിനിധികൾ ആരെങ്കിലും എത്തുകയും ബന്ധുക്കൾക്ക് നിസ്സാരമായ നഷ്ടപരിഹാരം നൽകുകയും ചെയ്യുകയായിരുന്നു പതിവ്. നഷ്ടപരിഹാരം ലഭിക്കാൻ ഇന്നും ഓഫിസുകൾ കയറി ഇറങ്ങുന്നവർ നിരവധി. ആനയും കടുവയും കൊമ്പും ദംഷ്ട്രയും കാട്ടി നാട്ടുവഴിയിലും വീട്ടുമുറ്റത്തും വിഹരിക്കുകയും ആദിവാസികളും കൃഷിക്കാരുമായ പാവപ്പെട്ടവരെ കടിച്ചുകീറുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നതു ദിവസേനയെന്നോണം സംഭവിക്കുന്നു. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് അധികാരികൾ മടങ്ങും. ഇതിൽ സഹികെട്ടാണു ജനം മൃതദേഹവുമായി തെരുവിലിറങ്ങുന്നത്. 

വിതുര ഗോകുൽ എസ്റ്റേറ്റിനുള്ളിലെ ലയത്തിനു സമീപം എത്തിയ കാട്ടുപോത്ത്.
ADVERTISEMENT

മാനന്തവാടി പടമല പനച്ചിയിൽ അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി നഗരത്തിൽ നടത്തിയ സമരം വയനാടിനും കേരളത്തിനും അപരിചിതമായിരുന്നു. അജീഷിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും അധികാരികൾ ആരും ആ വഴിക്ക് വരാതിരുന്നതോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻപോലും നിൽക്കാതെ റോഡിലേക്ക് കൊണ്ടുവന്നത്. തുടർന്നു നഗരത്തിലെ പ്രധാന റോഡ് തടഞ്ഞു, നഗരം സ്തംഭിച്ചു. എംഎൽഎയെയും കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും പൊരിവെയിലത്ത് നടുറോഡിൽ നിർത്തി. രാവിലെ 11ന് തുടങ്ങിയ സമരം വൈകിട്ട് നാല് വരെ നീണ്ടു. 10 ലക്ഷം രൂപ ഉടൻ നൽകും, ഭാര്യയ്ക്ക് സർക്കാരിൽ സ്ഥിരം ജോലി, മക്കളുടെ ഉന്നത വിദ്യാഭ്യാസം, 40 ലക്ഷം കൂടി സർക്കാരിലേക്ക് നഷ്ടപരിഹാരത്തിനായി ശുപാർശ എന്നിവയായിരുന്നു തീരുമാനങ്ങൾ.‌

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ വിതുമ്പുന്ന ബന്ധുക്കൾ
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കൊലയാളി ആന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം.
representational image. Image credit: Independent birds/Shutterstock

ഒരാഴ്ച പിന്നിട്ടപ്പോൾ പാക്കം സ്വദേശി പോളിനെ കാട്ടാന ചവിട്ടിക്കൊന്നതോടെ പുൽപ്പള്ളിയിലും സമാനമായ സമരം അരങ്ങേറി. പ്രതിഷേധം കൈവിട്ടു പോകുകയും അക്രമത്തിലേക്ക് തിരിയുകയും ചെയ്തു. അവിടെയും അജീഷിന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ നൽകി. അന്ന് തന്നെ വിതരണം ചെയ്യുമെന്ന് പറഞ്ഞ 10 ലക്ഷം നൽകിയത് നാല് ദിവസം കഴിഞ്ഞാണ്. അതായത് സർക്കാരിൽനിന്ന് ലഭിക്കാനുള്ള അർഹമായ തുക ലഭിക്കണമെങ്കിൽ മൃതദേഹം വച്ച് സമരം ചെയ്യേണ്ട ഗതികേടാണ് അധികാരികൾ സൃഷ്ടിച്ചിട്ടുള്ളത്.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന മരുമകൾ ബിന്ദുവും മകൾ ഷീജയും. ചിത്രം: റെജു അർനോൾഡ്∙ മനോരമ
(1) അജീഷിനെ വീട്ടിലേക്കു പിന്തുടർന്നെത്തുന്ന മോഴയാന ബേലൂർ മഖ്ന (2) മുറ്റത്തു വീണു കിടക്കുന്ന അജീഷ് (ഫയൽ ചിത്രം)
ADVERTISEMENT

∙ മൃതദേഹത്തിൽ ഉന്നമിട്ട് പൊലീസ്

കോതമംഗലത്ത് റോഡിൽ പ്രതിഷേധിച്ച ജനങ്ങളെ പൊലീസ് അടിച്ചൊതുക്കി എന്ന് മാത്രമല്ല മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് സമരം ചെയ്യാനുള്ള അവസാന ആയുധം മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മൃതദേഹം മാറ്റുന്നതോടെ ആളുകൾ ചിതറിപ്പോകുമെന്നും പ്രതിഷേധം അടിച്ചമർത്താമെന്നും അവർ മനസ്സിലാക്കി. എന്നാൽ മാനന്തവാടിയിലോ പുൽപ്പള്ളിയിലോ പൊലീസ് അത്തരമൊരു നീക്കത്തിന് നിന്നില്ല. കാരണം അവിടുത്തെ ജനം സ്ഫോടനാത്മകമായ അവസ്ഥയിലായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ കുടുംബത്തിന് മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായ 10 ലക്ഷം കൈമാറുന്നു.(ചിത്രം:Special Arrangement)
കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്‌ക്കു രക്ഷപ്പെട്ട സൂസൻ സംഭവം വിവരിക്കുന്നു, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര

രാഷ്ട്രീയ പാർട്ടികൾക്കോ സംഘനകൾക്കോ പ്രത്യേകിച്ച് പങ്കില്ലാതിരുന്ന പുൽപ്പള്ളിയിലെ സമരത്തിൽ പ്രതിപക്ഷ എംഎൽഎമാരെ വരെ കയ്യേറ്റം ചെയ്ത സാഹചര്യമുണ്ടായി. പേടി കാരണം ഭരണപക്ഷത്തെ ഒരു വാർഡ് മെമ്പർ പോലും ആ വഴിക്ക് പോയില്ല. കോതമംഗലത്ത് പൊലീസ് സ്വീകരിച്ച നടപടി വയനാട്ടിൽ സ്വീകരിച്ചിരുന്നെങ്കിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നെന്നും നാട്ടുകാർ പറയുന്നു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ.
കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ വീട്.
കോതമംഗലം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിനു മുൻപിൽ കോതമംഗലം രൂപതയുടെ മനുഷ്യാവകാശ സംരക്ഷണ റാലി സമാപന സമ്മേളനത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസംഗിക്കുന്നു.

∙ ‘നീതി കിട്ടില്ല എന്ന അവസ്ഥ’

മൃതദേഹം വച്ച് സമരം ചെയ്താലല്ലാതെ നീതി കിട്ടില്ല എന്ന അവസ്ഥയിലേക്കു ജനം മാറിയെന്ന് കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ചെയർമാൻ അലക്സ് ഒഴുകയിൽ. ഇത് ഭരണകൂടത്തിന്റെ പരിപൂർണ പരാജയമാണു കാണിക്കുന്നത്. 10 ലക്ഷം രൂപ കിട്ടാൻ വേണ്ടി മൃതദേഹം വച്ച് സമരം ചെയ്യേണ്ടതുണ്ടോ? അല്ലാതെ തന്നെ കൊടുക്കേണ്ടതല്ലേ? ആനയെ വെടിവച്ച് കൊല്ലാൻ ആവശ്യപ്പെടുകയാണ് വേണ്ടത്. ആന നാളെയും ആളെ കൊല്ലും. ആളെ കൊല്ലുന്ന ആനയെയും മറ്റ് ജീവികളെയും വെടിവച്ച് കൊല്ലാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. അത് ഉപയോഗിക്കുന്നില്ലെന്നതാണു ഏറ്റവും വലിയ പ്രശ്നം– അലക്സ് അഭിപ്രായപ്പെട്ടു.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ വീട്ടിലേക്കു കൊണ്ടുവരുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിനും പി.രാജീവും ഈ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നു. ചിത്രം: മനോരമ
വന്യമൃഗ ആക്രമണങ്ങൾക്ക് ഉടൻ പരിഹാരമാവശ്യപ്പെട്ട് പുൽപള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫിസിലേക്ക് നടത്തിയ ജനകീയ മാർച്ച് പ്രസി‍ഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
English Summary:

The people of Kerala are in dire straits where they have to struggle with dead bodies on the streets and bargain for the help they deserve.