തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വില പ്രഖ്യാപിച്ചു. സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ റൈസ് എന്ന പേരിൽ ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ റൈസ് പ്രതിമാസം 5 കിലോയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വില പ്രഖ്യാപിച്ചു. സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ റൈസ് എന്ന പേരിൽ ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ റൈസ് പ്രതിമാസം 5 കിലോയാണു വിതരണം ചെയ്യുന്നത്.

∙ അരിയുടെ വില

ശബരി കെ റൈസ് (ജയ)– കിലോയ്ക്ക് 29 രൂപ
ശബരി കെ റൈസ് (കുറുവ)– 30 രൂപ
ശബരി കെ റൈസ് (മട്ട)– 30 രൂപ

ADVERTISEMENT

Read Also: വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു; ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ മരണം...

തിരുവനന്തപുരം മേഖലയിൽ ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരിയും വിതരണം ചെയ്യും. ശബരി കെ റൈസ് സഞ്ചിയിലാണു വിതരണം ചെയ്യുക. 10 ലക്ഷം രൂപയിൽ താഴെയാണു തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13–14 രൂപയായിരിക്കും. പരസ്യത്തിൽനിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുക.

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നതെന്നു ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ പറഞ്ഞു. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണു ശബരി കെ റൈസ് കേരള സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ റൈസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വരുംദിവസങ്ങളിൽ നിർവഹിക്കും.

English Summary:

The Kerala government has announced the price of rice sold under the K Rice brand.