ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയെ കൊന്നത് ശ്വാസം മുട്ടിച്ച്: പ്രതികൾ ഹോട്ടൽ ജീവനക്കാർ തന്നെ, അറസ്റ്റ്
ബെംഗളൂരു∙ ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയുടെ മരണത്തിൽ രണ്ട് അസം സ്വദേശികൾ ബെംഗളൂരുവിൽ പിടിയിൽ. ബെംഗളൂരുവിലെ സാങ്കേ റോഡിലെ ഒരു ഹോട്ടലിൽ ബുധനാഴ്ചയാണു സറീന ഡിജെപറോവ എന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിടിയിലായവർ ഇതേ ഹോട്ടലിലെ തൊഴിലാളികളാണ്. അമൃത്, റോബർട്ട് എന്നിവരാണ് പിടിയിലായത്.യുവതി മരിച്ച ദിവസം

ബെംഗളൂരു∙ ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയുടെ മരണത്തിൽ രണ്ട് അസം സ്വദേശികൾ ബെംഗളൂരുവിൽ പിടിയിൽ. കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലില്‍ ബുധനാഴ്ചയാണു സറീന ഉത്കിറോവ്ന എന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിടിയിലായവർ ഇതേ ഹോട്ടലിലെ തൊഴിലാളികളാണ്. അമൃത്, റോബർട്ട് എന്നിവരാണ് പിടിയിലായത്. യുവതി മരിച്ച ദിവസം വൈകിട്ട് മുതൽ ഇരുവരെയും കാണാതായിരുന്നു.
Read Also: വഴിയരികിൽ പരുക്കേറ്റു കിടന്ന യുവാവിന്റെ മരണം കൊലപാതകം; കൊലയ്ക്കു കാരണം രഹസ്യബന്ധം, ദമ്പതികൾ പിടിയിൽ
ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തിയതായിരുന്നു സറീന ഉത്കിറോവ്ന. ബുധനാഴ്ച രാത്രി 11 മണിയോടെ യുവതിയെ ഹോട്ടൽ മുറിയിൽ അനക്കമറ്റ നിലയിൽ മറ്റു ജീവനക്കാർ തന്നെയാണ് കണ്ടെത്തിയത്. നിരവധി തവണ ഫോൺ വിളിച്ചെങ്കിലും ഇവർ പ്രതികരിക്കാതിരുന്നതോടെ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. നിലത്ത് മരിച്ചനിലയിലാണ് യുവതിയെ കണ്ടെത്തിയത്. മുഖത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മൂക്കിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ. ‘‘മുറി വൃത്തിയാക്കാനായി ഇരുവരും യുവതിയുടെ മുറിയിൽ കയറി. പണവും വിലയേറിയ ഫോണും കണ്ടതോടെ അവ കൈക്കലാക്കാൻ പ്രതികൾ തീരുമാനിച്ചു. യുവതിയെ തലവണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ പണവും മൊബൈലുമായി കടന്നുകളഞ്ഞു’’– പൊലീസ് ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോട് വിവരിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.