ഇ.പിയെ അവമതിക്കാനില്ല, പ്രസ്താവനയ്ക്കു നന്ദി; വായടപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല: കെ. സുരേന്ദ്രൻ
ബിജെപിയുടേതു മികച്ച സ്ഥാനാർഥികളാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്കു നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ‘‘ഇ.പി. ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്നശേഷം ഇ.പി. ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ട്. സത്യം ഒരു പ്രാവശ്യമെങ്കിലും ഇ.പി. ജയരാജൻ പറഞ്ഞല്ലോ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ജയരാജന്റെ വായടപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല’’

തിരുവനന്തപുരം∙ ബിജെപിയുടേതു മികച്ച സ്ഥാനാർഥികളാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്കു നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ‘‘ഇ.പി. ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്നശേഷം ഇ.പി. ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ട്. സത്യം ഒരു പ്രാവശ്യമെങ്കിലും ഇ.പി. ജയരാജൻ പറഞ്ഞല്ലോ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ജയരാജന്റെ വായടപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല’’ – കെ. സുരേന്ദ്രൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനത്തുനിന്നു പ്രമുഖരെ മാറ്റിയത് പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനു വേണ്ടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘കുടുംബാധിപത്യ പാർട്ടിയായി സിപിഎം മാറി. റിയാസ് എല്ലാ വകുപ്പിലും കൈയിട്ടു വാരുകയാണ്. സുധാകരനും ഇ.പി. ജയരാജനും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാർ നോക്കുകുത്തികളായി നിൽക്കുകയാണ്.
എസ്എഫ്ഐ ലക്ഷണമൊത്ത ഭീകരവാദസംഘടനയായി മാറി. കേരളത്തിൽ സർവകലാശാലകൾ എസ്എഫ്ഐ ഗുണ്ടകളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് കേരള സർവകലാശാല കലോത്സവത്തിലെ വിധികർത്താവായ മാർഗംകളി അധ്യാപകനായ ഷാജിയെ എസ്എഫ്ഐക്കാർ മർദിച്ചതായി ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ വന്നത്. മാരകായുധങ്ങളുമായിട്ടായിരുന്നു എസ്എഫ്ഐക്കാർ ഷാജിയെ മർദിച്ചത്. ആ അധ്യാപകന്റെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ മറ്റൊന്നുമല്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
നിയമവാഴ്ച തകർന്നു. സർക്കാരിന്റെ ഒത്താശയോടെയാണ് അക്രമം നടക്കുന്നത്. പൊലീസ് സഹായം ലഭിക്കുന്നതാണ് കിരാത വാഴ്ചയ്ക്കു കാരണം. അധ്യാപകരെ മർദിച്ചത് എസ്എഫ്ഐ യൂണിയൻ നേതാക്കൾ ചേർന്നാണ്. ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ കാണിച്ച അലംഭാവമാണ് ഈ കേസിലും കാണുന്നത്. ഇടിമുറിയായ എംപ്ലോയീസ് യൂണിയൻ ഓഫിസ് അടച്ചു പൂട്ടണം’’ – സുരേന്ദ്രൻ കൂട്ടിച്ചേർത്തു.