സീറ്റ് നിഷേധിച്ചാലും മണ്ഡ്യ വിടില്ല; ബിജെപിയോട് ഇടഞ്ഞ് സുമലത
ബെംഗളൂരു∙ബിജെപി സീറ്റ് നിഷേധിച്ചെങ്കിലും മണ്ഡ്യയിൽ തന്നെ മത്സരിക്കുമെന്ന് നടിയും അവിടെ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ചിക്കബെല്ലാപുര, ബെംഗളൂരു നോർത്ത് സീറ്റുകൾ ബിജെപി വാഗ്ദാനം ചെയ്തെങ്കിലും

ബെംഗളൂരു∙ബിജെപി സീറ്റ് നിഷേധിച്ചെങ്കിലും മണ്ഡ്യയിൽ തന്നെ മത്സരിക്കുമെന്ന് നടിയും അവിടെ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം.
ചിക്കബെല്ലാപുര, ബെംഗളൂരു നോർത്ത് സീറ്റുകൾ ബിജെപി വാഗ്ദാനം ചെയ്തെങ്കിലും താത്പര്യമില്ലെന്ന് അവർ അറിയിച്ചു. 2019ൽ കോൺഗ്രസ് –ദൾ സ്ഥാനാർഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയെ 125876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമലത പരാജയപ്പെടുത്തിയത്.
ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി നിഖിൽ തന്നെ മത്സരിക്കാനാണു സാധ്യത. കോൺഗ്രസ് നേതാവായിരുന്ന നടൻ അംബരീഷിന്റെ ഭാര്യയായ സുമലത കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്നപക്ഷം, എൻഡിഎ സഖ്യത്തിന് വെല്ലുവിളിയാകും.