മോസ്കോയിലെ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഎസ്ഐഎസ്–കെ (ഐഎസ്–കെ). അഞ്ചു അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 115 പേരാണു മരിച്ചത്. നൂറ്റമ്പതോളം പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ

മോസ്കോയിലെ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഎസ്ഐഎസ്–കെ (ഐഎസ്–കെ). അഞ്ചു അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 115 പേരാണു മരിച്ചത്. നൂറ്റമ്പതോളം പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോയിലെ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഎസ്ഐഎസ്–കെ (ഐഎസ്–കെ). അഞ്ചു അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 115 പേരാണു മരിച്ചത്. നൂറ്റമ്പതോളം പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോയിലെ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഎസ്ഐഎസ്–കെ (ഐഎസ്–കെ). അഞ്ചു അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 115 പേരാണു മരിച്ചത്. നൂറ്റമ്പതോളം പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചപ്പോഴും ഐഎസ്–കെ ഉത്തരവാദിത്വമേറ്റെടുത്തു രംഗത്ത് വന്നപ്പോഴും എന്തായിരുന്നു ആക്രമണത്തിന് അവരെ പ്രേരിപ്പിച്ചതെന്നാണു ലോകം തിരഞ്ഞത്. 

∙ ആരാണ് / എന്താണ് ഐഎസ് ഖൊരാസൻ?

ഇന്നത്തെ പാക്കിസ്ഥാനും ഇറാനും അഫ്ഗാനിസ്ഥാനും മധ്യേഷ്യയും ഉൾപ്പെട്ട മേഖലയുടെ പഴയപേരാണു ഖൊരാസൻ. പാക്കിസ്ഥാൻ താലിബാനിൽനിന്നു പുറത്തുപോയ അസംത‍ൃപ്തരായ ഒരു വിഭാഗം ചേർന്ന് 2014കളുടെ അവസാനത്തിലാണ് ഐഎസ് ഖൊരാസനു രൂപംനൽകുന്നത്. ഐഎസ് തലവൻ ബാഗ്ദാദിയോടു കൂറുപ്രഖ്യാപിച്ച ഇവർ ഐഎസിന്റെ അഫ്ഗാനിലെ ഉപവിഭാഗമായി പ്രവർത്തനം ശക്തിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ, നൂരിസ്താൻ എന്നിവിടങ്ങളിലായി ഇവർ വേരുറപ്പിച്ചു. ഐഎസിൽനിന്നും താലിബാനിൽനിന്നും നിരവധി പേരാണു സംഘടനയിലേക്ക് ആകൃഷ്ടരായി എത്തുന്നത്. ആയിരക്കണക്കിനു പോരാളികൾ ഇവർക്കുണ്ട്. 

ADVERTISEMENT

∙ കണ്ണിൽ ചോരയില്ലാത്ത ആക്രമണം 

യാതൊരു ദാക്ഷിണ്യവുമില്ലാത്ത അതിക്രൂരമായ ആക്രമണങ്ങളാണ് ഐഎസ്-കെയുടെ രീതി. കാബൂളിലെ ഷിയാ വിഭാഗക്കാർ കൂടുതലുള്ള പ്രദേശത്തെ ആശുപത്രിയിലെ പ്രസവ വാർഡിൽ‌ നടത്തിയ ആക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിച്ചതാണ്. ഗർഭിണികളടക്കം 16 പേരാണ് അന്നു കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അകത്തും പുറത്തും ആരാധനാലയങ്ങളിലും പൊതുവിടങ്ങളിലുമായി ഇവർ നടത്തിയ സ്ഫോടനങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. താലിബാനും യുഎസ് സൈന്യവും തമ്മിൽ സംഘർഷം നിലനിന്നിരുന്നതിനാൽ അഫ്ഗാൻ പ്രദേശങ്ങൾ കയ്യടക്കുക ഇവർക്ക് എളുപ്പമായിരുന്നില്ല. ഒടുവിൽ താലിബാൻ അഫ്ഗാനിൽ അധികാരത്തിലേറിയതോടെയാണ് ഇവർക്ക് വീണ്ടും ആക്രമണം ശക്തമാക്കുന്നത്.  2021ൽ കാബൂളിലെ രാജ്യാന്തര വിമാനത്താവളത്തിൽ ഇവർ നടത്തിയ ചാവേറാക്രമണത്തിൽ 13 യുഎസ് സൈനികർക്കും 170 സാധാരണക്കാർക്കുമാണു ജീവൻ നഷ്ടപ്പെട്ടത്. കാബൂളിലെ റഷ്യൻ എംബസിയിൽ 2022 സെപ്റ്റംബറിൽ നടത്തിയ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു. കാബൂൾ വിമാനത്താവളത്തിലെ ആക്രമണത്തോടെ ഇവർ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി. 

താലിബാന്റെയും ഐഎസ്–കെയുടെയും പൊതുശത്രു യുഎസ് ആണെങ്കിലും അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് പിൻവാങ്ങിയതോടെ താലിബാനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഐഎസ്കെ. താലിബാനെ അട്ടിമറിച്ചു തങ്ങൾ വിഭാവനം ചെയ്ത ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. വിദേശ നയതന്ത്രജ്ഞരെയും നിക്ഷേപകരെയും ഐഎസ്–കെയുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിനു വേണ്ടിയും വിദേശ അംഗീകാരത്തിനു വേണ്ടിയും  നിക്ഷേപകരെ ആകർഷിക്കുന്നതിനു വേണ്ടിയും താലിബാനും ശ്രമങ്ങൾ തുടരുകയാണ്. അക്രമാസക്തമായ റെയ്ഡുകളിലൂടെ അവരും ഐഎസ്–കെ തീവ്രവാദികളെ ലക്ഷ്യമാക്കിക്കഴിഞ്ഞു. 

ADVERTISEMENT

∙ റഷ്യയോടെന്തിനു വിരോധം?

കഴിഞ്ഞ രണ്ടുവർഷമായി ഐഎസ്–കെയുടെ നോട്ടപ്പുള്ളിയാണ് റഷ്യയെന്ന് നിരീക്ഷകർ പറയുന്നു. പുട്ടിനെ തുടർച്ചയായി ഇവർ എതിർത്തിരുന്നതിന്റെ തെളിവുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിംകളെ അടിച്ചമർത്തുന്ന പ്രവർത്തനങ്ങളിലെ പങ്കാളിയായാണ് റഷ്യയെ ഐഎസ്–കെ കാണുന്നതെന്നു വാഷിങ്ടൺ ആസ്ഥാനമായുള്ള വിൽസൺ സെന്ററിലെ മൈക്കൽ കുഗൽമാൻ പറഞ്ഞു. 

ക്രോക്കസ് സിറ്റി ഹാളിനു മുന്നിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പൂക്കൾ സമർപ്പിച്ചിരിക്കുന്നു. (Photo by STRINGER / AFP)

സിറിയയിൽ ഉൾപ്പെടെ മധ്യപൂർവദേശത്ത് പുട്ടിൻ നടത്തുന്ന സൈനിക ഇടപെടലാണ് റഷ്യയ്ക്കുനേരെ തിരിയാൻ ഐഎസ്–കെയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സിറിയയുടെ ബഷാർ അൽ അസദിന്റെ ഭരണകൂടത്തെ സഹായിക്കാനായി റഷ്യ സൈന്യത്തെ അയച്ചിട്ടുണ്ട്. അസദിനെ ഭരണത്തിൽനിലനിർത്തുന്നതിനും മേഖലയിൽ റഷ്യൻ സ്വാധീനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം. സിറിയയിൽ ഐഎസിനു നേർക്കു നടത്തുന്ന ആക്രമണങ്ങളും റഷ്യയിലുണ്ടായ ആക്രമണത്തിനു പിന്നിലുണ്ട്. മധ്യപൂർവ ദേശത്തു കളിച്ചാൽ അതിന്റെ ഫലം നാട്ടിൽക്കിട്ടുമെന്ന മുന്നറിയിപ്പാണ് അതുവഴി റഷ്യയ്ക്ക് നൽകുന്നതെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

മുസ്‌ലിംകളെ അടിച്ചമർത്തുന്ന രാജ്യമായാണ് ഐഎസ്–കെ റഷ്യയെ വിലയിരുത്തുന്നത്. റഷ്യ താലിബാനുമായി ബന്ധം സ്ഥാപിക്കുന്നത് ഐഎസ്–കെയ്ക്ക് താൽപര്യമില്ല. പാശ്ചാത്യ ലോകം ഉപരോധങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുമ്പോൾ അഫ്ഗാനിസ്ഥാന് പുതിയ വ്യാപാര റൂട്ടുകൾ തുറന്നുകൊടുക്കുന്നത് റഷ്യയാണ്.

റഷ്യയിൽ 200 ലക്ഷത്തോളം മുസ്‌ലിംകളുണ്ട്. ചെച്‌നിയ ഉൾപ്പെടുന്ന നോർത്ത് കൗകസ് മേഖലയിലാണ് ഇവർ കൂടുതലും കഴിയുന്നത്. സോവിയറ്റ് യൂണിയന്റെ കാലശേഷം ഇതുവരെ രണ്ടു യുദ്ധമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. മേഖലയിൽ ഐഎസിനോട് ആഭിമുഖ്യമുള്ള ഭീകരവാദ സംഘങ്ങളുടെ പ്രവർത്തനമുണ്ട്. മുസ്‌ലിം വിഭാഗക്കാർക്ക് തൊഴിൽ നൽകാതിരിക്കുക, വിദ്യാഭ്യാസം നൽകാതിരിക്കുക, വീട് അനുവദിക്കാതിരിക്കുക തുടങ്ങിയവ റഷ്യയിൽ ഉണ്ടെന്ന് രാജ്യാന്തര സന്നദ്ധ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ പോലുള്ളവ വെളിപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നതിൽനിന്ന് വിലക്കുക, മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യുക, നിരീക്ഷണം നടത്തുക മേഖലയിൽ അക്രമം നടത്തുക തുടങ്ങിയവയും റഷ്യ നടത്താറുണ്ട്.

ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാൾ. (Photo by STRINGER / AFP)

ഭീകരവാദം അടിച്ചമർത്താനെന്ന പേരിൽ നിരവധി കാഠിന്യമേറിയ നടപടികളാണ് റഷ്യ ക്രൈമിയയിൽ നടത്തുന്നത്. പ്രത്യേക സ്ഥലങ്ങളിലല്ലാതെ മതപരമായ ചടങ്ങുകൾ നടത്താനോ പ്രസംഗം നടത്താനോ അനുവാദമില്ല. ക്രൈമിയൻ പള്ളികളിലെ വെള്ളിയാഴ്ച നമസ്കാരങ്ങൾ റഷ്യൻ സൈനികർ തടസ്സപ്പെടുത്തുന്നുവെന്നും ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നു. പാരമ്പര്യ ഇസ്‌ലാമിന്റെ ഭാഗമല്ല ഹിജാബ് എന്ന പുട്ടിന്റെ പരാമർശവും ഇതിനൊപ്പം വായിക്കണം. സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് ആദ്യം നിരോധിച്ചത് 2012ൽ റഷ്യയിലെ സ്റ്റാവ്‌റോപോൾ മേഖലയിലാണ്.  

English Summary:

Who is ISIS-K , the Group That Claimed Responsibility for the Moscow Attack