ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാക്കിസ്ഥാൻ; നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റം
ഇസ്‌ലാമാബാദ്∙ ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ്ദാർ. ബ്രസൽസിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാരപ്രവർത്തനങ്ങൾ

ഇസ്‌ലാമാബാദ്∙ ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസൽസിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാർ വെളിപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാൻ വ്യാപാര സമൂഹത്തിനിടയിലും മുറവിളി ഉയരുന്നുണ്ട്. 2019 ഓഗസ്റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം.
കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങൾ തിരിച്ചടയ്ക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാൻ നടത്തുന്നത്.
പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിനു പിന്നലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള വ്യാപാരബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. വ്യവസായിക തലത്തിൽ പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ശനിയാഴ്ച ആരോപിച്ചിരുന്നു.