21 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ‘പോരാട്ടം മറ്റു മാർഗങ്ങളിലൂടെ തുടരും’
ലഡാക്ക്∙ ഉപ്പും വെള്ളവും മാത്രം ഭക്ഷിച്ച് 21 ദിവസം നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക് സമരം അവസാനിപ്പിച്ചു. ലഡാക്കിനു സംസ്ഥാന പദവി വേണമെന്നും മേഖലയുടെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ലഡാക്കിനെ സംരക്ഷിക്കാനും

ലഡാക്ക്∙ ഉപ്പും വെള്ളവും മാത്രം ഭക്ഷിച്ച് 21 ദിവസം നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക് സമരം അവസാനിപ്പിച്ചു. ലഡാക്കിനു സംസ്ഥാന പദവി വേണമെന്നും മേഖലയുടെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ലഡാക്കിനെ സംരക്ഷിക്കാനും അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ അവകാശത്തിനായും തന്റെ പോരാട്ടം മറ്റു മാർഗങ്ങളിലൂടെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ലഡാക്ക് ജനത ആരോപിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ലഡാക്കിലെ കടുത്ത തണുപ്പിനെ അവഗണിച്ചും ആയിരങ്ങളാണ് വാങ്ചുക്കിനെ പിന്തുണയ്ക്കാനായി സമരവേദിയിൽ എത്തിയത്. മാർച്ച് ആറിനാണ് അദ്ദേഹം നിരാഹാര സമരം തുടങ്ങിയത്.
ബോളിവുഡ് നടനായ ആമിർ ഖാന്റെ ത്രീ ഇഡിയറ്റ്സ് സിനിമയ്ക്ക് പ്രേരകമായത് സോനം വാങ്ചുക്കിന്റെ പ്രവർത്തനങ്ങളാണ്. സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. അതിനിടെ, വാങ്ചുക്കിനെ ഇന്ന് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയും നൽകി.