താപനില മൈനസ് പത്തിലും താഴ്ന്നിട്ടും ലഡാക്കിന്റെ അന്തരീക്ഷത്തിൽ പ്രസരിക്കുന്നത് പ്രതിഷേധത്തിന്റെ ചൂടാണ്. കടുത്ത തണുപ്പിലും വിറയ്ക്കാതെ, ലഡാക്കിന്റെ നഷ്ടപ്പെട്ട ജനാധിപത്യവും പരിസ്ഥിതിയും തിരിച്ചുപിടിക്കാനായി മാര്‍ച്ച് ആറുമുതല്‍ 21 ദിവസത്തെ ‘കാലാവസ്ഥാ നിരാഹാര’ സമരത്തിലായിരുന്നു മഗ്‌സസേ പുരസ്‌കാര ജേതാവും കാലാവസ്ഥാ, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാങ്ചുക്. ‘ത്രീ ഇഡിയറ്റ്‌സെ’ന്ന ബോളിവുഡ് സിനിമയില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു, തമിഴിലെ നന്‍പന്‍ സിനിമയിലെ വിജയുടെ കൊസാക്കി പസപുഗള്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായ ഈ അന്‍പത്തിയേഴുകാരൻ നടത്തിയ നിരാഹാര സമരത്തിന് ലഡാക്കിൽ മാത്രമല്ല രാജ്യത്തുടനീളം പിന്തുണയുണ്ട്. സമുദ്രനിരപ്പിന് 3500 അടി ഉയരത്തില്‍... ഈ എല്ലു മരവിപ്പിക്കുന്ന തണുപ്പില്‍ എന്തിനുവേണ്ടിയാണ് വാങ്ചുക് നിരാഹാരമനുഷ്ഠിച്ചത്? പ്രധാനമായും രണ്ട് കാര്യങ്ങളാണ് വാങ്ചുക്കും ലഡാക്ക് ജനതയും കേന്ദ്രസര്‍ക്കാരിനോടും ലോകത്തോടും ആവശ്യപ്പെടുന്നത്. ഒന്ന് ലഡാക്ക് ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക. രണ്ട്, ലഡാക്കിന്റെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കുക. 2019ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ലഡാക്ക് ജനത ആരോപിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിനായി നാല് ആവശ്യങ്ങളാണ് വാങ്ചുക്കും കൂട്ടരും മുന്നോട്ടുവയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താപനില മൈനസ് പത്തിലും താഴ്ന്നിട്ടും ലഡാക്കിന്റെ അന്തരീക്ഷത്തിൽ പ്രസരിക്കുന്നത് പ്രതിഷേധത്തിന്റെ ചൂടാണ്. കടുത്ത തണുപ്പിലും വിറയ്ക്കാതെ, ലഡാക്കിന്റെ നഷ്ടപ്പെട്ട ജനാധിപത്യവും പരിസ്ഥിതിയും തിരിച്ചുപിടിക്കാനായി മാര്‍ച്ച് ആറുമുതല്‍ 21 ദിവസത്തെ ‘കാലാവസ്ഥാ നിരാഹാര’ സമരത്തിലായിരുന്നു മഗ്‌സസേ പുരസ്‌കാര ജേതാവും കാലാവസ്ഥാ, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാങ്ചുക്. ‘ത്രീ ഇഡിയറ്റ്‌സെ’ന്ന ബോളിവുഡ് സിനിമയില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു, തമിഴിലെ നന്‍പന്‍ സിനിമയിലെ വിജയുടെ കൊസാക്കി പസപുഗള്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായ ഈ അന്‍പത്തിയേഴുകാരൻ നടത്തിയ നിരാഹാര സമരത്തിന് ലഡാക്കിൽ മാത്രമല്ല രാജ്യത്തുടനീളം പിന്തുണയുണ്ട്. സമുദ്രനിരപ്പിന് 3500 അടി ഉയരത്തില്‍... ഈ എല്ലു മരവിപ്പിക്കുന്ന തണുപ്പില്‍ എന്തിനുവേണ്ടിയാണ് വാങ്ചുക് നിരാഹാരമനുഷ്ഠിച്ചത്?

പ്രധാനമായും രണ്ട് കാര്യങ്ങളാണ് വാങ്ചുക്കും ലഡാക്ക് ജനതയും കേന്ദ്രസര്‍ക്കാരിനോടും ലോകത്തോടും ആവശ്യപ്പെടുന്നത്. ഒന്ന് ലഡാക്ക് ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക. രണ്ട്, ലഡാക്കിന്റെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കുക. 2019ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ലഡാക്ക് ജനത ആരോപിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിനായി നാല് ആവശ്യങ്ങളാണ് വാങ്ചുക്കും കൂട്ടരും മുന്നോട്ടുവയ്ക്കുന്നത്.

1) ലഡാക്കിന് സംസ്ഥാനപദവി നല്‍കുക
2) ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക.
3) ലഡാക്കിനും കാര്‍ഗിലിനും പാര്‍ലമെന്ററി സീറ്റുകള്‍
4) ലഡാക്ക് ജനതയ്ക്ക് തൊഴിലവസരത്തിനായി പ്രത്യേക പബ്ലിക് സര്‍വീസ് കമ്മിഷന്‍.

ADVERTISEMENT

∙ പോരാട്ടം ജനാധിപത്യം തിരികെപ്പിടിക്കാന്‍

2019നു മുൻപുവരെ ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്കിന്റെ ശബ്ദമായി നാല് എംഎല്‍എമാര്‍, നാല് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്പീക്കര്‍, ഒരു എംപി എന്നിവര്‍ നിയമനിര്‍മാണസഭകളിലുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രഭരണപ്രദേശമായി മാറിയതിനുശേഷം ലഡാക്കിന് ഇപ്പോഴുള്ളത് ലോക്‌സഭയില്‍ ഒരേയൊരു എംപി മാത്രം. രാജ്യസഭയില്‍ പ്രാതിനിധ്യമേയില്ല. ഡല്‍ഹിക്കും പുതുച്ചേരിക്കും എന്നതുപോലെ കശ്മീരിനും നിയമസഭ അനുവദിച്ചെങ്കിലും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതോടെ ലഡാക്കിന്റെ ഭരണച്ചുമതല ലഫ്റ്റനന്റ് ഗവർണർക്കും നയതീരുമാനങ്ങളെടുക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെന്ന സ്ഥിതിയായി. 

നിരാഹാര സമരം അവസാന ദിവസങ്ങളിലെത്തിയപ്പോൾ സോനം വാങ്ചുക്. (Photo credit: Instagram/Wangchuk'sworld)

നിർണായക വിഷയങ്ങളിൽപ്പോലും ലഡാക്ക് ജനതയ്ക്ക് അഭിപ്രായമില്ലാതെയായി. ലഡാക്ക് സ്വയംഭരണ ഹിൽ ഡവലപ്മെന്റ് കൗൺസിലിന്റെ അഭിപ്രായം തേടാതെയാണ് പല വിഷയങ്ങളിലും ലഫ്റ്റനന്റ് ഗവർണറും സംഘവും തീരുമാനമെടുക്കുന്നതെന്ന് പലപ്പോഴും വിമർശനമുയർന്നു. അതുകൂടാതെ ഭൂമി കൈവശം വയ്ക്കാനും സര്‍ക്കാര്‍ ജോലിക്കുമുള്ള പ്രത്യേക അവകാശവും ലഡാക്കിന് നഷ്ടമായി. 2019ന് മുൻപ് ജമ്മുകശ്മീർ പബ്ലിക് സർവീസ് കമ്മിഷൻ നേരിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്ന സർക്കാർ ജോലികളുടെ നല്ലൊരു ശതമാനം ലഡാക്ക് ജനതയ്ക്ക് ലഭിച്ചിരുന്നു. മേഖലയുടെ സാമ്പത്തികവും സാംസ്കാരികവുമായ വികസനത്തിനും ഇത് കാരണമായി. 

2024 മാർച്ച് നാലിന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലേ അപെക്‌സ് ബോഡി, കാർഗിൽ ഡവലപ്മെന്റ് അതോറിറ്റി (കെഡിഎ) പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ജമ്മുകശ്മീർ പിഎസ്‌സി ലഡാക്കിലേക്കും നീട്ടാമെന്നും ഗസറ്റഡ് പോസ്റ്റുകളിൽ 80 ശതമാനം സംവരണം ലഡാക്കിലെ ഗോത്രവർഗക്കാർക്ക് നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും വിജ്ഞാപനമുണ്ടായിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ലഡാക്കിന് സംസ്ഥാനപദവി നല്‍കണമെന്നാണ് വാങ്ചുക്കിന്റെ ആവശ്യം.

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ നിന്ന്. (PTI Photo)
ADVERTISEMENT

∙ ആറാം ഷെഡ്യൂളിലെന്ത്?

സംസ്ഥാന പദവിക്കൊപ്പം ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലെ തദ്ദേശീയ ഗോത്രമേഖലകൾക്ക് ഭരണപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പുനല്‍കുന്നതിനായി സ്വയംഭരണാവകാശം അനുവദിക്കുന്നതാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ. ഗോത്രവർഗക്കാരുടെ ഭൂമിയും മറ്റ് പ്രകൃതിസമ്പത്തും ഗോത്രേതര വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ കൈമാറുന്നതും ഗോത്രവർഗക്കാരെ മറ്റ് വിഭാഗങ്ങൾ ചൂഷണം ചെയ്യുന്നതും പാർശ്വവത്കരിക്കുന്നതും ആറാം ഷെഡ്യൂൾ ഭരണഘടനാപരമായി വിലക്കുന്നു.

∙ എന്താണ് സ്വയം ഭരണ ജില്ലകൾ?

അസം, മേഘാലയ, ത്രിപുര, മിസോറം സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ സ്വയംഭരണ ജില്ലകളായി (ഓട്ടണമസ് ഡിസ്ട്രിക്ട്) തിരിച്ചാണ് ഭരണം നടത്തുക. ഒരു സ്വയംഭരണ ജില്ലയ്ക്കുള്ളിൽത്തന്നെ ഒന്നിലധികം ഗോത്രങ്ങളുണ്ടെങ്കിൽ അവയെ സ്വയംഭരണ മേഖലകളായി തിരിക്കും. ഗവർണർക്കായിരിക്കും ഇതിനുള്ള അധികാരം. ഓരോ സ്വയംഭരണ ജില്ലയ്ക്കും പരമാവധി 30 അംഗങ്ങളുള്ള ഓട്ടണമസ് ഡിസ്ട്രിക്ട് കൗൺസില്‍ (എഡിസി) ഉണ്ടാകും. ഇതിലെ നാല് അംഗങ്ങൾ ഗവർണർ നോമിനേറ്റ് ചെയ്യുന്നതും 26 പേർ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നവരും. ഓരോ സ്വയംഭരണ മേഖലകൾക്കുമായി പ്രത്യേക റീജണൽ കൗൺസിലുകളും (എആർസി) ഉണ്ടാകും.

ഭൂമി, വനം, കൃഷി, ഗ്രാമ-നഗര ഭരണം, വിവാഹം, വിവാഹമോചനം, സാംസ്‌കാരിക ആചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള അവകാശം എഡിസി/ എആര്‍സികൾക്കാണ്. നിയമങ്ങൾക്ക് ഗവർണറുടെ അനുമതി വേണം. അതിനുപുറമേ കോടതി, വില്ലേജ് കൗണ്‍സില്‍ എന്നിവ സംഘടിപ്പിക്കാനും ഭൂനികുതി, പ്രഫഷനൽ നികുതി, വാഹന നികുതി തുടങ്ങിയവ ഏര്‍പ്പെടുത്താനും ശേഖരിക്കാനുമുള്ള അവകാശവും സ്കൂൾ, ആശുപത്രി, റോഡ്, മാർക്കറ്റ്, ജലഗതാഗതം തുടങ്ങിയവ സ്ഥാപിക്കാനും നടത്തിപ്പിനുമുള്ള അധികാരവും എഡിസി/ എആർസികളിൽ നിക്ഷിപ്തമാണ്.

∙ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നത് ജനങ്ങൾ മാത്രം മുന്നോട്ടുവെച്ച ആവശ്യമല്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2020ൽ നടന്ന ലേ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിലും ലഡാക്കിനെ ആറാം ഷെഡ്യൂളിൽ പെടുത്തുമെന്ന് ബിജെപി ഇറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിക്കുകയും ചെയ്തു. എന്നാൽ ലഡാക്ക് ജനത ഏറെ വിശ്വസിച്ച ഈ വാഗ്ദാനം നടപ്പാക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ലേയിലെയും കാർഗിലിലെയും ബഹുജന സംഘടനകളായ ലേ അപെക്‌സ് ബോഡി (എൽഎബി), കാർഗിൽ ഡമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവർ 2023 ഡിസംബറിൽ കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ജനുവരി 16ന് തങ്ങളുടെ ആവശ്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു. 

ലഡാക്കിൽ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ സോനം വാങ്ചുക് സംസാരിക്കുന്നു. (PTI Photo)
ADVERTISEMENT

തുടർന്നും നടപടിയുണ്ടാകാത്തതോടെ ഫെബ്രുവരി മൂന്നിന് മൂവായിരത്തോളം പേർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മൂന്നുലക്ഷം മാത്രമാണ് ലഡാക്കിലെ ജനസംഖ്യയെന്നോർക്കണം. ഫെബ്രുവരി 19, 23 തീയതികളിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അധ്യക്ഷനായി രൂപീകരിച്ച ഉന്നതാധികാര സമിതിയുമായി ലേ അപെക്സ് ബോഡിയും കെഡിഎയും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞെന്ന് മാത്രമല്ല ലേയ്ക്കും കാർഗിലിനുമായി രണ്ട് എംപിമാർ വേണമെന്ന ആവശ്യത്തെ ഭരണഘടനാപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരാകരിക്കുകയും ചെയ്തു.

ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള ചാങ്താങ് മേഖലയിൽ 1.5 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ ഭൂമിയിലാണ് സൗരോർജ പദ്ധതിയുൾപ്പെടെയുള്ളവയ്ക്കായി പ്ലാന്റ് സ്ഥാപിക്കുന്നത്. ഭാവിയിൽ ഇവിടെ ഖനനവും നടന്നേക്കാം. ലഡാക്കിലെ പ്രശസ്തമായ പഷ്‌മിന ഷാൾ നിർമിക്കുന്ന നാടോടി ഗോത്രം ആടുമേയ്ക്കാനായി ഉപയോഗിച്ചിരുന്ന ഭൂമിയാണിത്. ഇപ്പോൾ അവിടേക്ക് അവർക്ക് പ്രവേശനമില്ല. പലരും ആടുകളെ വിറ്റ് മറ്റ് ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു.

സോനം വാങ്ചുക്

ഗോത്രമേഖലകളുടെ സാമൂഹിക–സാമ്പത്തിക വികസനത്തിനായാണ് അവയെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതെന്നും കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ വികസനത്തിനായി നിലവിൽ ആവശ്യമായ ഫണ്ടും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്നുമാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ആറാം ഷെഡ്യൂൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാണെന്നതിനാൽ ലഡാക്കിനെ ഉൾപ്പെടുത്തുന്നത് എളുപ്പമാകില്ലെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ നിലനിൽക്കേ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യർഥമായ വാഗ്ദാനം നൽകിയതെന്തിനെന്ന സമരക്കാരുടെ മറുചോദ്യത്തിനു മാത്രം വ്യക്തമായ ഉത്തരമില്ല.

∙ തകർച്ചയുടെ വക്കിൽ സഞ്ചാരികളുടെ സ്വപ്നഭൂമി

പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തിയോട് ചേർന്നുകിടക്കുന്ന ലഡാക്ക് തന്ത്രപരമായി മാത്രമല്ല പാരിസ്ഥിതികമായും ഇന്ത്യയ്ക്ക് നിർണായകമാണ്. ലോകത്തിന്റെ ‘മൂന്നാം ധ്രുവം’ എന്നറിയപ്പെടുന്ന ലഡാക്കിലെ ഹിമാനികളെ ഏതാണ്ട് 200 കോടി ജനങ്ങൾ ആശ്രയിക്കുന്നു. 2019ൽ കേന്ദ്രഭരണപ്രദേശമായതോടെ ഉപാധികളില്ലാതെ ലഡാക്കിനെ വ്യാവസായിക പ്രവർത്തനങ്ങൾക്ക് തുറന്നുനൽകിയത് ലഡാക്കിന്റെ പരിസ്ഥിതിയെയും തദ്ദേശീയ ഗോത്രങ്ങളുടെ ജീവിതത്തെയും വലിയതോതിലാണ് ബാധിച്ചത്. ലഡാക്കിന്റെ ലോലമായ പരിസ്ഥിതിയെ കണക്കിലെടുക്കാതെയുള്ള വികസനപ്രവർത്തനങ്ങളാണ് മേഖലയിൽ നടക്കുന്നതെന്ന് വാങ്ചുക് പറയുന്നു. ഇതുകാരണം ഹിമാനികൾ ഉരുകുന്നതിന്റെ വേഗത വർധിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും സിക്കിമിലുമുണ്ടായ പ്രകൃതിദുരന്തങ്ങൾ ലഡാക്കിലുണ്ടാകുന്നത് തടയാനാണ് തങ്ങളുടെ സമരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഞ്ഞുമൂടിയ ലഡാക്കിന്റെ ആകാശദൃശ്യം. (Photo by Mohd Arhaan ARCHER / AFP)

2019നുശേഷം ഏഴ് ജലവൈദ്യുത പദ്ധതികളാണ് സിന്ധു നദിയും കൈവഴികളും കേന്ദ്രീകരിച്ച് നടപ്പാക്കാൻ കേന്ദ്രം പദ്ധതിയിടുന്നത്. പുഗാ താഴ്‌വരയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ ഇന്ത്യയിലെ ആദ്യ ജിയോതെർമൽ പവർ പ്ലാന്റ്, നാഷനൽ തെർമൽ പവർ കോർപറേഷന്റെ രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ യൂണിറ്റ്, ലഡാക്കിൽനിന്ന് ഹരിയാനയിലേയ്ക്കു വൈദ്യുതി കൈമാറാനുള്ള സൗരോർജ വൈദ്യുതി സംവിധാനം എന്നിവ ലഡാക്കിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുകൂടാതെ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനായി 157 ഹെക്ടർ വനഭൂമി വെട്ടിത്തെളിക്കുന്നതിന് ലഡാക്ക് വൈദ്യുതി വികസന വിഭാഗം അനുമതി തേടിയിട്ടുമുണ്ട്. ഇതുകൂടാതെ ചൈനയുടെ കടന്നുകയറ്റവും തദ്ദേശീയരുടെ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും തടസ്സമാകുന്നു.

‘‘ഇടതും വലതും മധ്യത്തിലുമായി പുറത്തുനിന്നുള്ള വ്യവസായികളും മറുഭാഗത്ത് ചൈനീസ് സൈന്യവും നടത്തുന്ന കടന്നുകയറ്റം ലഡാക്കിന്റെ ഭൂമിയെയും സംസ്കാരത്തെയും ജനങ്ങളെയും ഭീഷണിയിലാക്കുകയാണ്. ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള ചാങ്താങ് മേഖലയിൽ 1.5 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ ഭൂമിയിലാണ് സൗരോർജ പദ്ധതിയുൾപ്പെടെയുള്ളവയ്ക്കായി പ്ലാന്റ് സ്ഥാപിക്കുന്നത്. ഭാവിയിൽ ഇവിടെ ഖനനവും നടന്നേക്കാം. ലഡാക്കിലെ പ്രശസ്തമായ പഷ്‌മിന ഷാൾ നിർമിക്കുന്ന നാടോടി ഗോത്രം ആടുമേയ്ക്കാനായി ഉപയോഗിച്ചിരുന്ന ഭൂമിയാണിത്. ഇപ്പോൾ അവിടേക്ക് അവർക്ക് പ്രവേശനമില്ല. പലരും ആടുകളെ വിറ്റ് മറ്റ് ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. മറുവശത്ത് നാലായിരത്തോളം ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ചൈനീസ് സൈന്യം കയ്യടക്കിയിരിക്കുന്നത്’’–വാങ്ചുക് പറയുന്നു. 

സോനം വാങ്ചുക്. (ചിത്രം∙മനോരമ)

ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് സമരക്കാരുടെ പക്ഷം. ലഡാക്ക് ജനതയ്ക്ക് നഷ്ടമായ ഭൂമി എത്രത്തോളമെന്ന് അധികൃതരെ ബോധ്യപ്പെടുത്താനായി മാർച്ച് 27നോ അല്ലെങ്കിൽ ഏപ്രിൽ ഏഴിനോ പതിനായിരത്തോളം പേർ പങ്കെടുക്കുന്ന അതിർത്തി മാർച്ച് സംഘടിപ്പിക്കാനാണ് വാങ്ചുക്കിന്റെ തീരുമാനം. ഇനിയും സർക്കാർ കണ്ണുതുറന്നില്ലെങ്കിൽ മരണംവരെ സമരം തുടരുമെന്നും അദ്ദേഹം പറയുന്നു.

English Summary:

Amidst Freezing Temperatures, Ladakh's Battle for Democracy and Environment Fires Up with Sonam Wangchuk's 21-Day Fast